തൃപ്രങ്ങോട്ട് റെയ്ഡില്‍ 35 ലോഡ് മണല്‍ പിടികൂടി

തൃപ്രങ്ങോട്: പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പൊലീസ്-റവന്യൂ സംഘം നടത്തിയ റെയ്ഡില്‍ 35 ലോഡ് മണല്‍ പിടികൂടി. ബീരാഞ്ചിറ കുഞ്ചുകടവ്, ചെറിയ പറപ്പൂര്‍ കനാല്‍ റോഡ് എന്നിവിടങ്ങളില്‍ പുഴക്കരികിലും വീടുകളിലും അനധികൃതമായി കൂട്ടിയിട്ട മണലാണ് പിടികൂടിയത്. തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ലയുടെ നിര്‍ദേശപ്രകാരം തിരൂര്‍ സി.ഐ ഷിനോജ്, എസ്.ഐ മനീഷ്, എ.എസ്.ഐ ഭക്തവല്‍സലന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.എസ്. ഉണ്ണികൃഷ്ണന്‍, വില്ളേജ് ഓഫിസര്‍ മണികണ്ഠന്‍, രാഗിന്‍കുമാര്‍, രാഹുല്‍ രാജേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് മണല്‍ ശേഖരം പിടികൂടിയത്. പിടികൂടിയ മണല്‍ കലവറയിലേക്ക് മാറ്റി. ഭാരതപുഴ സംരക്ഷണത്തിന്‍െറ ഭാഗമായി റെയ്ഡ് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.