തിരുവനന്തപുരം: വറുതിക്ക് നടുവില്‍ വായനക്ക് അവസരവും സമയവും ലഭിക്കാത്ത തീരദേശവാസികള്‍ക്ക് ഇല്ലായ്മകള്‍ക്ക് നടുവിലും സ്വന്തം വീട്ടില്‍ പുസ്തക ശേഖരം ഒരുക്കി വായനയുടെ വാതായനങ്ങള്‍ തുറന്നിടുകയാണ് വലിയതുറ ഫിഷറീസ് സ്കൂളിലെ ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ വിദ്യാര്‍ഥിയായ ബിജോയ് എന്ന കൊച്ചുമിടുക്കന്‍. മുന്‍ പ്രസിഡന്‍റ് ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്‍െറ സ്മരണാര്‍ഥം തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പിലെ എന്‍.എസ്.എസ് സെല്‍ ആശയം നല്‍കി ആവിഷ്കരിച്ച ‘1000 അഗ്നിച്ചിറകുകള്‍’ എന്ന ഗ്രന്ഥശാലാ പരിപാടിയുടെ ഭാഗമായി സ്വന്തം വീട്ടില്‍ ആരംഭിച്ച ലൈബ്രറിയാണ് തീരദേശവാസികള്‍ക്ക് വായനയുടെ പുതിയ അനുഭവം തുറന്നുനല്‍കുന്നത്. മാതൃകാപരമായ വായനശാലയുടെ പ്രവര്‍ത്തനം വിലയിരുത്തി റിപ്പബ്ളിക് ദിന പരേഡ് വീക്ഷിക്കുന്നതിനും രാഷ്ട്രപതിയുമായി നേരിട്ട് സംവദിക്കുന്നിനുമുള്ള അവസരം നേടിയ തിരുവനന്തപുരം ജില്ലയിലെ മൂന്നു കുട്ടികളില്‍ ഒരാളായി ബിജോയ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. അധികം സൗകര്യങ്ങളില്ലാത്ത വലിയതുറ ഫിഷറീസ് സ്കൂളിലെ എന്‍.എസ്.എസ് ശാഖയുടെ പിന്തുണയും ബിജോയിക്കുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.