ഭൂസമര നേതാവിനും കുടുംബത്തിനും നേരെ ആക്രമണം

കഴക്കൂട്ടം: ചാന്നാങ്കര ഭൂസമര നായിക ഷൈലക്കും കുടുംബത്തിനും നേരെ ആക്രമണം. നിരവധി ക്രിമിനല്‍കേസുകളിലെ പ്രതിയടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മൂന്നുതവണയായി നടന്ന ആക്രമണം രാത്രി 11ഓടെയാണ് അവസാനിച്ചത്. ഷൈലക്കും ഭര്‍ത്താവ് ഷിയാസ് മകന്‍ ഷിബിന്‍ ഷിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഷിയാസിനും, ഷിബിനും വെട്ടേറ്റിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് ചാന്നാങ്കരയിലെ ബന്ധുവീടിന് മുന്‍വശത്തുനില്‍ക്കുകയായിരുന്ന ഷിബിനെ ഒരു സംഘം ആക്രമിച്ചു. രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഇതറിഞ്ഞത്തെിയ ഷിബിന്‍െറ പിതാവ് ഷിയാസിനെയും സംഘം ആക്രമിക്കുകയായിരുന്നു. പിന്നീടത്തെിയ ഷൈലക്കും ആക്രണം നേരിടേണ്ടി വന്നു. രണ്ടു മണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിന്നു. തുടര്‍ന്ന് രാത്രി പത്തരയോടെ കഠിനംകുളം പോലീസ് സ്ഥലത്തത്തെിയെങ്കിലും ആത്മാര്‍ഥമായി ഇടപെട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന അക്രമികളോട് സംസാരിച്ച ശേഷം പോലീസ് മടങ്ങുകയായിരുന്നുവത്രെ. പരിക്കേറ്റവരെ വി. ശശി എം.എല്‍.എ സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പേ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതായി ഷൈല പറഞ്ഞു. സമരവുമായി ബന്ധപ്പെട്ട വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് ഷൈലയും സമരസമിതിയംഗങ്ങളും അറിയിച്ചു. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയടക്കം ഉള്‍പ്പെടുന്ന 38 ഏക്കറില്‍ താമസിക്കുന്ന മൂന്നൂറോളം കുടുംബങ്ങളാണ് സമരം നടത്തിയത്. വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്നവര്‍ക്കുപോലും കരം തീര്‍ക്കുന്നതിനടക്കം തടസ്സം നേരിട്ടതോടെയാണ് സമരം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.