മഞ്ചേരി: നേരിയ വ്യത്യാസത്തില്‍ സ്ഥിരമായി ഭരണം നഷ്ടപ്പെടാറുള്ള സി.പി.എം ഇത്തവണ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിച്ചത് കരുതലോടെ നീങ്ങിക്കൊണ്ട്. രണ്ടുതവണയും ഒരംഗത്തിന്‍െറ വ്യത്യാസത്തില്‍ യു.ഡി.എഫാണ് ഭരിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുസ്ലിം ലീഗും കോണ്‍ഗ്രസും പരസ്പരം പാരവെച്ചും രാജിനാടകം കളിച്ചും പദ്ധതി നിര്‍വഹണം അലങ്കോലമാക്കുകയും കേന്ദ്ര സര്‍ക്കാറില്‍നിന്ന് ലഭിച്ച അടിസ്ഥാന വികസന പദ്ധതി നഷ്ടപ്പെടുത്തുകയും ചെയ്തതായിരുന്നു ഇത്തവണ തൃക്കലങ്ങോട് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിഷയം. പൊതുജന പ്രശ്നങ്ങള്‍ ഉയര്‍ത്തിയും ജനങ്ങളെ നിരത്തി സമരം നടത്തിയും ആദ്യാവസാനം വരെ എല്ലാ മേഖലകളിലും ഇടപെടാനായതും സി.പി.എമ്മിന് ഗുണമായി. തൊഴിലുറപ്പ് തൊഴിലാളികളെ വെച്ചായിരുന്നു സമരങ്ങളേറെയും. മുസ്ലിം ലീഗ് വിജയം ഉറപ്പിച്ച വാര്‍ഡുകളില്‍ ചിലത് കൈവിട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണം അടിയൊഴുക്കുണ്ടായതിനാല്‍ കോണ്‍ഗ്രസിന് ലഭിച്ച രണ്ടുവാര്‍ഡുകളില്‍ തോറ്റു. 23ല്‍ 12 വാര്‍ഡിലാണ് ഇടത് വിജയം. നേരിയ വ്യത്യാസത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നടന്ന ഭരണത്തില്‍ വികസനപദ്ധതികളേക്കാള്‍ മറ്റുവിഷയങ്ങളിലായിരുന്നു ബോര്‍ഡിന്‍െറ ശ്രദ്ധ. ഭരണം പകുതിയായപ്പോള്‍ മന്ത്രിക്കെതിരെ ആരോപണങ്ങളുന്നയിച്ച് കോണ്‍ഗ്രസ് അംഗം വൈസ് പ്രസിഡന്‍റ് പദവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു. സമ്മര്‍ദം മുറുകിയതോടെ രാജിയുടെ 14ാം ദിവസം രാജിവെച്ചിട്ടില്ളെന്ന് പറഞ്ഞ് രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ രാജിയായി കണക്കാക്കി. പിന്നീട് ബോര്‍ഡില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലീഗ് അംഗം വോട്ടുമാറി ചെയ്തതിനാല്‍ സി.പി.എം അംഗം വൈസ് പ്രസിഡന്‍റായി ഒരുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് അവിശ്വാസം കൊണ്ടുവന്ന് വൈസ് പ്രസിഡന്‍റ് പദം തിരിച്ചു പിടിച്ചു. നേരത്തേ ബോര്‍ഡില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങിയത് തന്നെ കോണ്‍ഗ്രസ് അംഗത്തിന്‍െറ വോട്ട് അസാധുവായിക്കൊണ്ടാണ്. തുല്യ അംഗങ്ങള്‍ക്കിടയില്‍ നറുക്കിട്ടാണ് പിന്നീട് അന്ന് ലീഗ് അംഗം പ്രസിഡന്‍റായത്.ലീഗിനകത്ത് പിന്നീടുണ്ടായ പാരവെപ്പുകള്‍ മറനീക്കി പുറത്തുവന്നു. സര്‍ക്കാര്‍ ജീവനക്കാരിയായ പ്രസിഡന്‍റ് ഇരട്ടശമ്പളം വാങ്ങുന്നെന്ന വിവാദവും മുറുകി. സി.പി.എം അംഗം സ്ഥിരമായി ബോര്‍ഡ് യോഗത്തില്‍നിന്ന് വിട്ടുനിന്നതും മറ്റൊരംഗം വ്യാജ ഒപ്പിട്ടതും ഏറെ ഒച്ചപ്പാടുണ്ടാക്കി. മൂന്ന് വില്ളേജുകളിലായി ഏറെ ഭൂവിസ്തൃതിയുള്ള പഞ്ചായത്ത് വിഭജനം നടന്നെങ്കിലും അവസാനഘട്ടത്തില്‍ റദ്ദാക്കിയത് ചിലരുടെ നേതൃമോഹം കരിച്ചു.പുതിയ പഞ്ചായത്ത് ഭരണസമിതിക്ക് മുന്നില്‍ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്നങ്ങളാണുള്ളത്. പഞ്ചായത്തിലെ കാര്‍ഷിക, ഉല്‍പാദന മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കാര്യമായി ഇടപെടലുണ്ടായില്ല. കരാര്‍ പ്രവൃത്തികളിലായിരുന്നു താല്‍പര്യം. ഇതിന് മാറ്റം വേണമെന്നാണ് പൊതുജനാഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.