വണ്ടൂര്‍: സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മതിയായ മരുന്നുകളില്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. കെ.എം.സി.എല്ലില്‍നിന്ന് ആവശ്യത്തിന് മരുന്ന് ലഭിക്കാത്താണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖം, കാന്‍സര്‍ എന്നിവക്കുള്ള മരുന്നുവിതരണം പൂര്‍ണമായും നിലച്ചിട്ടുണ്ട്. പനിക്കും മറ്റുമുള്ള പാരസിറ്റാമോളുകള്‍ ഒഴികെയുള്ള അനുബന്ധ മരുന്നുകളും ആശുപത്രിയില്‍ ലഭ്യമല്ല. ഇടക്കാലത്ത് താലൂക്ക് ആശുപത്രിയാക്കി ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് രോഗികളുടെ എണ്ണത്തില്‍ 30 ശതമാനത്തില്‍ കൂടുതല്‍ വര്‍ധനവാണുണ്ടായത്. നിലവില്‍ ആയിരത്തിലധികം രോഗികള്‍ ഒ.പിയിലും കിടത്തി ചികിത്സക്കുമായി ആശുപത്രിയിലത്തെുന്നുണ്ട്. കൂടുതല്‍ മരുന്നുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ ഓഫിസര്‍ കെ.എം.സി.എല്ലിന് കത്ത് നല്‍കിയെങ്കിലും സാധ്യമല്ളെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ ആദിവാസി വിഭാഗങ്ങളില്‍ പെട്ടവരുള്‍പ്പെടെയുള്ള നിരവധി പേര്‍ മരുന്ന് വാങ്ങാന്‍ സാധിക്കാതെ മടങ്ങിപോവുകയാണ്. പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തുന്ന രക്ഷാ പദ്ധതിയിലുള്‍പ്പെട്ട രോഗികള്‍ക്കും ഇതുമൂലം മരുന്നു വിതരണം നില്‍ക്കുന്ന അവസ്ഥയാണുള്ളത്. നിര്‍ധനരായ 2100ലധികം പേര്‍ക്ക് പുസ്തകം വെച്ച് മരുന്ന് നല്‍കുന്ന പദ്ധതിയാണ് രക്ഷാപദ്ധതി. ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളുടെ തുക ചെലവഴിച്ച കാരുണ്യയില്‍നിന്ന് മരുന്നത്തെിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ടെങ്കിലും തുകയുടെ അപര്യാപ്തതയും രോഗികളുടെ പെരുപ്പവും ഇതിനെ പ്രതികൂലമായി ബാധിക്കുകയാണ്. ആവശ്യത്തിന് മരുന്നു നല്‍കാന്‍ കെ.എം.സി.എല്ലിന് നിര്‍ദേശം നല്‍കാന്‍ ഉന്നത ഇടപെടലുണ്ടായില്ളെങ്കില്‍ ആശുപത്രിയിലത്തെുന്ന രോഗികള്‍ക്ക് പനിക്ക് പോലും മരുന്ന് ലഭിക്കാത്ത അവസ്ഥയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.