മൂര്‍ക്കനാട് ശ്മശാനത്തിന് 30 സെന്‍റ് വിട്ടുനല്‍കാന്‍ തീരുമാനം

മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്ക് മൂര്‍ക്കനാട് വില്ളേജിലെ ദലിത് കോളനി നിവാസികള്‍ക്ക് 30 സെന്‍റ് ഭൂമി ശ്മശാനത്തിനായി അനുവദിക്കാന്‍ തീരുമാനമായി. വര്‍ഷങ്ങളായി തുടരുന്ന പ്രശ്നത്തിനാണ് ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍ നടത്തിയ ഹിയറിങ്ങില്‍ പരിഹാരമായത്. സ്വകാര്യ വ്യക്തിയുടെ 1.61 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം വര്‍ഷങ്ങളായി തൊട്ടടുത്ത കോളനിയിലെ 10 കുടുംബങ്ങള്‍ക്ക് ശ്മശാനമായി ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരുന്നു. കുടുംബ വസ്തു ഓഹരിവെക്കുന്ന സമയത്ത് അഞ്ച് സെന്‍റ് ശ്മശാനത്തിനായി മാറ്റിവെക്കാന്‍ തയാറായെങ്കിലും 1.61 ഏക്കര്‍ ഭൂമിതന്നെ അനുവദിക്കണമെന്നായിരുന്നു കോളനി നിവാസികളുടെ ആവശ്യം. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍, മൂര്‍ക്കനാട് വില്ളേജ് ഓഫിസര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ 1.61 ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തിയുടേത് തന്നെയാണെന്നും നികുതിയടക്കുതാണെന്നും ബോധ്യപ്പെട്ടിരുന്നു. ശ്മശാനത്തിനായി വിട്ടുനല്‍കേണ്ട ഭൂമി സംബന്ധിച്ച തര്‍ക്കം നീണ്ടുപോയി. തുടര്‍ന്നാണ് ഇരുകക്ഷികള്‍, പഞ്ചായത്ത് പ്രസിഡന്‍റ്, തഹസില്‍ദാര്‍, വില്ളേജ് ഓഫിസര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാ കലക്ടര്‍ ഹിയറിങ് നടത്തിയത്. 1.61 ഏക്കറില്‍ മുമ്പ് മൃതദേഹങ്ങള്‍ സംസ്കരിച്ചിരുന്ന ഭൂമിയുള്‍പ്പെടെ 30 സെന്‍റ് ഭൂമി വിട്ടുനല്‍കാന്‍ സ്വകാര്യ വ്യക്തി സന്നദ്ധനായി. ഇരു കൂട്ടരും ഇത് സംബന്ധിച്ച് ഒരു തര്‍ക്കങ്ങളോ ആക്ഷേപങ്ങളോ ഉന്നയിക്കില്ളെന്ന ധാരണയിലാണ് പ്രശ്നം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.