പൊന്നാനി-കുറ്റിപ്പുറം ദേശീയപാത: പൂര്‍ത്തീകരിക്കാന്‍ കാത്തിരുന്നത് നീണ്ട കാല്‍നൂറ്റാണ്ട്

പൊന്നാനി: നീണ്ട കാല്‍നൂറ്റാണ്ടിന്‍െറ കാത്തിരിപ്പിനൊടുവിലാണ് നിര്‍ദിഷ്ട പൊന്നാനി-കുറ്റിപ്പുറം ദേശീയപാത യാഥാര്‍ഥ്യമായത്. ചമ്രവട്ടം ജങ്ഷന്‍ മുതല്‍ കുറ്റിപ്പുറം പാലം വരെയുള്ള പതിനൊന്നര കിലോമീറ്റര്‍ ദേശീയപാതക്കായി സ്ഥലമെടുപ്പും നിര്‍മാണ പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങിയിട്ട് 15 വര്‍ഷത്തിലേറെയായി. എല്‍.ഡി.എഫിന്‍െറ കാലത്തും യു.ഡി.എഫിന്‍െറ ഭരണ കാലത്തും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന മാമാങ്കങ്ങള്‍ അരങ്ങേറി. എന്നാല്‍, നിര്‍മാണത്തിന് ഒച്ചിന്‍െറ വേഗതയായിരുന്നു. മണ്ണ് കിട്ടാത്തതായിരുന്നു ആദ്യ പ്രശ്നം. ക്വാറികളില്‍ നിന്ന് മണ്ണെടുത്തിരുന്നത് പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായിരുന്നു. ചെമ്മണ്ണ് കിട്ടാത്തതിനത്തെുടര്‍ന്ന് പല തവണ നിര്‍മാണം സ്തംഭിച്ചു. പിന്നീട് മൂന്ന് ജില്ലകളിലെയും കലക്ടര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. ആദ്യ കരാറുകാര്‍ റോഡ് പണി ഉപേക്ഷിച്ചുപോയി. ഫണ്ട് ലഭ്യമാക്കുന്നില്ളെന്നായിരുന്നു അവരുടെ ആരോപണം. പിന്നീട് ഈ കമ്പനിയെ ഒഴിവാക്കി. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന് പിന്നീട് നിര്‍മാണ ചുമതല നല്‍കി. ടെന്‍ഡറും റീടെന്‍ഡറുമായി വീണ്ടും വര്‍ഷങ്ങള്‍ കടന്നുപോയി. നിര്‍മാണത്തിന്‍െറ ആദ്യഘട്ടം ചമ്രവട്ടം ജങ്ഷനിലത്തെിയപ്പോള്‍ റോഡിന് ബലം കിട്ടുന്നില്ളെന്ന പരാതിയുയര്‍ന്നു. കൂറ്റന്‍ കണ്ടയ്നറുകള്‍ കടന്നുപോവുമ്പോള്‍ റോഡിന് വിള്ളല്‍ സംഭവിക്കുമെന്ന് തിരുവനന്തപുരത്തെ എല്‍.ബി.എസിലെ വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കി. ഈ ഭാഗത്ത് ചളികൂടുതലാണെന്നായിരുന്നു വിദഗ്ധ സംഘത്തിന്‍െറ കണ്ടത്തെല്‍. അതിനാല്‍ റോഡിന് ഉറപ്പ് കിട്ടണമെങ്കില്‍ ‘കയര്‍ പുതപ്പ്’ വിരിക്കണമെന്ന് നിര്‍ദേശം വന്നു. മൂന്ന് ഇതളുകളായി കയര്‍മാറ്റ് വിരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ 36 കോടി രൂപയുടെ എസ്റ്റിമേറ്റ് 54.22 കോടി രൂപയായി വര്‍ധിച്ചു. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് തൊണ്ടയാട്ടെ നാഥ് കണ്‍സ്ട്രക്ഷന്‍സിനെ ഏല്‍പ്പിച്ചു. ഇവരാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. അതിനിടെ പാതക്ക് 45 മീറ്റര്‍ വീതിയില്ളെന്ന് പറഞ്ഞ് ദേശീയപാത അതോറിറ്റി ഫണ്ട് അനുവദിച്ചില്ല. തുടര്‍ന്ന് സംസ്ഥാനത്ത് ആദ്യമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ദേശീയ പാത നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.