വണ്ടൂര്‍ പഞ്ചായത്തിലെ മരാമത്ത് പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടത്തെി

വണ്ടൂര്‍: ഗ്രാമപഞ്ചായത്തിലെ 2015-16 സാമ്പത്തികവര്‍ഷത്തെ പ്രവൃത്തികളില്‍ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി ലോക്കല്‍ ഓഡിറ്റ് ഫണ്ട് വിഭാഗം കണ്ടത്തെി. ചെലവ് കണക്കുകളിലെ ഓഡിറ്റ് നിരീക്ഷണത്തിലാണ് ക്രമക്കേട് കണ്ടത്തെിയത്. അസി. എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി നടപ്പാക്കിയ വിവിധ മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റിലുള്ളതും എന്നാല്‍, യഥാര്‍ഥത്തില്‍ ചെയ്യാത്തതുമായ പ്രവൃത്തികള്‍ നടത്തിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ക്ക് കണ്‍വീനര്‍മാര്‍ക്ക് തുക നല്‍കിയത് വഴി ഗ്രാമപഞ്ചായത്തിന് 2,19,347 രൂപ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഓഡിറ്റ് വിഭാഗത്തോട് എല്‍.ഡി.എഫ് അംഗം കെ. പ്രഭാകരന്‍ അഴിമതികളെക്കുറിച്ച് പരാതി പറയുകയും പ്രവൃത്തി നടക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അസി. എന്‍ജിനീയറുടെ സാന്നിധ്യത്തില്‍ സെപ്റ്റംബര്‍ 24, 27 തീയതികളില്‍ ഓഡിറ്റ് വിഭാഗം നാല് പ്രവൃത്തികള്‍ സന്ദര്‍ശിച്ചു. ഇതില്‍ നിന്നാണ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയ പല പ്രവൃത്തികളും യഥാര്‍ഥത്തില്‍ ചെയ്തിട്ടില്ളെന്ന് ബോധ്യമായത്. വണ്ടൂര്‍ മിനി സിവില്‍സ്റ്റേഷന്‍ പ്രവൃത്തിക്ക് ടെന്‍ഡറില്‍ കുറവ് കാണിച്ച തുക കുറവ് ചെയ്യാതെ 7,23,957 രൂപ അധികം നല്‍കിയതായും കണ്ടത്തെി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രവൃത്തി നടക്കുന്ന സ്ഥലം സന്ദര്‍ശിക്കാതെ രജിസ്റ്ററില്‍ പ്രവൃത്തിയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയത് ഗുരുതര അപാകതയായി ഓഡിറ്റ് വിഭാഗം വിലയിരുത്തി. മിനി സിവില്‍സ്റ്റേഷന്‍ പ്രവൃത്തി നടത്തുന്നത് അംഗീകാരമില്ലാത്ത ആര്യനാട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനമാണെന്നും വ്യക്തമായി. അധികം നല്‍കിയ തുക അസി. എന്‍ജിനീയറില്‍നിന്ന് പലിശസഹിതം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിശോധിച്ച നാല് പ്രവൃത്തികളില്‍ ഗുരുതര അപാകത കണ്ടത്തെിയതിനാല്‍ പ്രസ്തുത വര്‍ഷത്തെ മുഴുവന്‍ പ്രവൃത്തികളും പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ഭരണസമിതിയോട് ശിപാര്‍ശ ചെയ്യുന്നു. എന്നാല്‍, ഒക്ടോബര്‍ ഏഴിന് പുറത്തുവന്ന ഈ റിപ്പോര്‍ട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഭരണസമിതി യോഗത്തില്‍ വെക്കാന്‍ തയാറായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.