ജില്ല കേരളോത്സവം: കൊണ്ടോട്ടി ചാമ്പ്യന്മാര്‍

മലപ്പുറം: ജില്ല പഞ്ചായത്തും കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിച്ച ജില്ലതല കേരളോത്സവം വേങ്ങര ജി.വി.എച്ച്.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമാപിച്ചു. കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. വണ്ടൂര്‍ ബ്ളോക്ക് രണ്ടാം സ്ഥാനവും വേങ്ങര മൂന്നാം സ്ഥാനവും നേടി. ണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്തിലെ സി.ടി. അജയ്രാജ് കലാപ്രതിഭ പട്ടം നേടി. നിലമ്പൂര്‍ നഗരസഭയിലെ ശ്രുതിലയ, മലപ്പുറം ബ്ളോക്കിലെ കെ.പി. നയന എന്നിവര്‍ കലാതിലക പട്ടം പങ്കിട്ടു. കായിക വിഭാഗത്തില്‍ സീനിയര്‍ ആണ്‍കുട്ടികളില്‍ മങ്കട ബ്ളോക്കിലെ മുഹമ്മദ് സ്വാലിഹ്, പെണ്‍കുട്ടികളില്‍ താനൂര്‍ നഗരസഭയിലെ ശ്രീഷ്മ, പുരുഷ വിഭാഗത്തില്‍ കാളികാവ് ബ്ളോക്കിലെ സ്വഫ്വാന്‍, വനിത വിഭാഗത്തില്‍ താനൂര്‍ ബ്ളോക്കിലെ റീന എന്നിവര്‍ കായിക പ്രതിഭ പട്ടം നേടി. സമാപന സമ്മേളം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സലീം കുരുവമ്പലം അധ്യക്ഷത വഹിച്ചു. വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അസ്ലു, കൊണ്ടോട്ടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നസീറ, വേങ്ങര ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹംസ, വേലായുധന്‍, തങ്ക എന്നിവര്‍ സംസാരിച്ചു. നജ്മുദ്ദീന്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.