ബാങ്കുകളില്‍ പണമത്തെി ഇന്ന് വിതരണം ചെയ്യും

മലപ്പുറം: ബാങ്കുകളും എ.ടി.എമ്മും കാലിയായതിനെ തുടര്‍ന്ന് ഉടലെടുത്ത രൂക്ഷമായ പ്രതിസന്ധിക്കൊടുവില്‍ റിസര്‍വ് ബാങ്ക് കനിഞ്ഞു. ജില്ലയിലും സമീപ ജില്ലകളിലെ ചില ബാങ്കുകളിലും വിതരണം ചെയ്യാനുള്ള പണം ബുധനാഴ്ച മലപ്പുറത്തത്തെിച്ചു. നൂറ് കോടിയോളം രൂപയാണ് ജില്ലയിലെ വിവിധ ബാങ്കുകളുടെ കറന്‍സി ചെസ്റ്റുകള്‍ വഴി വിതരണം ചെയ്യാന്‍ കുന്നുമ്മല്‍ എസ്.ബി.ടി ബാങ്കിലത്തെിച്ചത്. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ശാഖയില്‍ നിന്നുള്ള ലോറിയില്‍ ഉച്ചക്ക് രണ്ടരയോടെയാണ് 500, 2000 നോട്ടുകള്‍ അടങ്ങിയ വലിയ പെട്ടികള്‍ പൊലീസ് അകമ്പടിയോടെ മലപ്പുറത്തത്തെിച്ചത്. 50, 100 രൂപയുടെ നോട്ടുകളും എത്തിച്ചിട്ടുണ്ടെന്ന് ചില ബാങ്ക് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍, കൃത്യമായി എത്ര തുകയുടെ നോട്ടുകള്‍ എത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ കഴിയില്ളെന്ന് എസ്.ബി.ടി കുന്നുമ്മല്‍ ബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ 2000 രൂപ നോട്ടുകളാണെന്നും അധികൃതര്‍ പറഞ്ഞു. പെട്ടികള്‍ ഇറക്കി മണിക്കൂറുകള്‍ക്കകംതന്നെ കറന്‍സി ചെസ്റ്റുകളില്‍നിന്ന് മാനേജര്‍മാര്‍ വാഹനവുമായി എത്തി തങ്ങള്‍ക്ക് അനുവദിച്ച തുക കൊണ്ടുപോയി. മുഖ്യമായും എസ്.ബി.ഐ, എസ്.ബി.ടി, വിജയ ബാങ്ക്, കനറ ബാങ്ക് എന്നിവക്കാണ് പണം നല്‍കിയത്. വ്യാഴാഴ്ച ശാഖകള്‍ വഴി പണം വിതരണം ചെയ്യും. അതേസമയം, 500 രൂപ നോട്ടുകള്‍ ബാങ്ക് കൗണ്ടറുകളില്‍ നല്‍കരുതെന്നും എ.ടി.എം വഴി മാത്രം നല്‍കിയാല്‍ മതിയെന്നും ഓരോ ബാങ്കിനും ആര്‍.ബി.ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.