മലപ്പുറം: നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധികളിലകപ്പെട്ട് ജില്ലയിലെ ക്രിസ്മസ് ആഘോഷവും. ഏതാനും നഗരങ്ങളിലൊഴിച്ചാല്‍ ജില്ലയില്‍ അടഞ്ഞുകിടക്കുന്ന 90 ശതമാനം എ.ടി.എമ്മുകളും കറന്‍സി എത്താത്തതിനെ തുടര്‍ന്ന് ഇതുവരെ തുറക്കാനായിട്ടില്ല. അതിനിടെയാണ് ക്രിസ്മസ് എത്തുന്നത്. ശനിയാഴ്ച ബാങ്ക് അവധിയായതിനാല്‍തന്നെ നഗരങ്ങളിലെ എ.ടി.എമ്മുകളില്‍ പോലും പണം നിറക്കാനായിട്ടില്ല. ക്രിസ്മസിന് പുറത്തിറങ്ങുന്നവര്‍ കൈയില്‍ പണം കരുതണമെന്നാണ് ബാങ്ക് അധികൃതര്‍തന്നെ പറയുന്നത്. 2000 രൂപയുടെ നോട്ടുകള്‍ മാത്രം ലഭിച്ചിരുന്ന എ.ടി.എമ്മുകള്‍ പോലും ശനിയാഴ്ച മുതല്‍ പലയിടത്തും കാലിയാണ്. ബാങ്കിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന കൗണ്ടറുകളില്‍ പോലും പണമില്ല. എസ്.ബി.ടി, കനറ, എസ്.ബി.ഐ തുടങ്ങിയ ബാങ്കുകള്‍ക്കാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ.ടി.എമ്മുകള്‍ ഉള്ളത്. ആദ്യമൊക്കെ എസ്.ബി.ടി കൗണ്ടറുകളില്‍നിന്ന് വരി നിന്നാലെങ്കിലും പണം കിട്ടുമായിരുന്നെങ്കിലും ഡിസംബര്‍ പകുതിയായപ്പോഴേക്കും അതും നിലച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.