തിരൂര്‍: കുടിശ്ശികയുടെ പേരില്‍ കെ.എസ്.ഇ.ബി അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് തിരൂര്‍ സിവില്‍ സ്റ്റേഷനിലെ 17 സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പകല്‍ മുഴുവന്‍ ഇരുട്ടിലായി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് തിരൂര്‍ വെസ്റ്റ് സെക്ഷന്‍ ഓഫിസ് അധികൃതരത്തെി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ജില്ലാ കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് വൈകീട്ട് കണക്ഷന്‍ പുന$സ്ഥാപിച്ചു. 1,69,737 രൂപ കെ.എസ്.ഇ.ബിക്ക് നല്‍കാനുണ്ടെന്നാണ് അധികൃതര്‍ തഹസില്‍ദാറെ അറിയിച്ചത്. ഇത് ഏത് സമയത്തുള്ളതാണെന്നോ മറ്റ് വിശദാംശങ്ങളോ നല്‍കിയിട്ടില്ല. സമീപകാലത്തൊന്നും വൈദ്യുതി ബില്‍തുക അടക്കാതിരുന്നിട്ടില്ളെന്ന് തഹസില്‍ദാര്‍ രമ അറിയിച്ചു. രണ്ടുമാസം കൂടുമ്പോഴുള്ള ബില്‍തുക ഓഫിസുകള്‍ നിശ്ചിത വിഹിതം വീതം പങ്കിട്ടാണ് അടക്കാറുള്ളത്. 13,000 മുതല്‍ 15,000 രൂപ വരെയാണ് സാധാരണ ബില്‍ വരാറ്. കുടിശ്ശികയുണ്ടെന്നും വെള്ളിയാഴ്ച രാവിലെ ഫ്യൂസ് ഊരുമെന്നും വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി അധികൃതരത്തെി താലൂക്ക് ഓഫിസില്‍ അറിയിച്ചു. തങ്ങളുടെ നിസ്സഹായാവസ്ഥ തഹസില്‍ദാര്‍ കെ.എസ്.ഇ.ബിയെ ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും വെള്ളിയാഴ്ച രാവിലെയത്തെി ഫ്യൂസ് ഊരി. ഇതോടെ ജോയന്‍റ് ആര്‍.ടി ഓഫിസ് ഒഴികെയുള്ള കാര്യാലയങ്ങള്‍ ഇരുട്ടിലായി. മിക്ക ഓഫിസുകളുടെയും പ്രവര്‍ത്തനം അവതാളത്തിലായി. തുടര്‍ന്ന് തഹസില്‍ദാര്‍ പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് പരിഹാരമുണ്ടായത്. വൈകീട്ട് ആറരയോടെയാണ് വൈദ്യുതി പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.