വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡനം; പാലക്കാട് സ്വദേശി അറസ്റ്റില്‍

മഞ്ചേരി: വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പാലക്കാട് മധുപ്പുള്ളി പെരിങ്ങോട് വെളുത്തേടത്ത് അബ്ദുല്‍ ഗഫൂറാണ് (37) അറസ്റ്റിലായത്. വലതുകാല്‍ മുറിച്ചുനീക്കേണ്ടി വന്നതിനാല്‍ ശാരീരിക വെല്ലുവിളി നേരിടുന്നയാളാണ് പ്രതി. മുള്ളമ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് ഇയാള്‍ താമസിച്ചിരുന്നത്. മുമ്പ് വിവാഹിതയായ മഞ്ചേരി സ്വദേശിനിയാണ് പരാതിക്കാരിയായ യുവതി. വിവാഹ ബ്രോക്കറായ സ്ത്രീ മുഖേനയാണ് യുവതിയെ പരിചയപ്പെട്ടത്. മാതാവിന്‍െറ അനിയത്തിയെ ചിരവ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ അബ്ദുല്‍ ഗഫൂര്‍ പത്തുവര്‍ഷത്തോളം ശിക്ഷ അനുഭവിച്ചിരുന്നു. ഹോംനഴ്സായ യുവതിയോടൊപ്പം കഴിയവെ അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞവര്‍ഷം അറസ്റ്റിലായിരുന്നു. അബ്ദുല്‍ ഗഫൂറിന്‍െറ പക്കല്‍ 12 ലക്ഷത്തോളം രൂപയുണ്ടെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചാണ് മഞ്ചേരിയിലെ യുവതിയെ വിവാഹത്തിന് സമ്മതിപ്പിച്ചത്. മാതാവിനോടൊപ്പമാണ് യുവതി താമസം. ഗഫൂറിനെകുറിച്ച് കൂടുതല്‍ അന്വേഷിച്ചതോടെ ഇയാള്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടതായി അറിഞ്ഞു. ഇതോടെ പരാതി നല്‍കുകയായിരുന്നു. മഞ്ചേരി എസ്.ഐ എസ്.ബി. കൈലാസ് നാഥ്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണന്‍ മാരാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.