വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വത്തില്‍ കോളനി റോഡ് നിര്‍മാണം തുടങ്ങി

വാഴക്കാട്: കോളനി നിവാസികളെ പങ്കെടുപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി ആക്കോട് യൂനിറ്റ് നേതൃത്വത്തില്‍ കോളനിയിലേക്ക് റോഡ് നിര്‍മാണം തുടങ്ങി. പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്ന തൈക്കൂട്ടത്തില്‍ പുറായ കോളനി റോഡ് നിര്‍മാണ പ്രവൃത്തി വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്‍റ് സലീം കുറുമ്പത്തൊടി ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്‍റ് അനീസുദ്ദീന്‍ അധ്യക്ഷത വഹിച്ചു.യൂനിറ്റ് പ്രസിഡന്‍റ് റാഹില, ജലീല്‍, പ്രദീശ്, സുധീഷ്, അര്‍ഷദ്ഖാന്‍, ഷിജ, റഊഫ്, ഫസലുറഹ്മാന്‍, വിശ്വനാഥന്‍, ഷൈലജ, സരോജിനി, ദിനേശ്, അബ്ദുറഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.