മേലാറ്റൂര്‍: അരികുകള്‍ കാട് മൂടിയും ടാറിങ് പൊട്ടിപ്പൊളിഞ്ഞും വളയപ്പുറം സ്കൂള്‍ റോഡില്‍ ഗതാഗതം ദുഷ്കരമായി. ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഈ റോഡ് വളയപ്പുറം സ്കൂള്‍ പരിസരത്ത് താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ ഏക ഗതാഗത മാര്‍ഗമാണ്. കീഴാറ്റൂര്‍-താഴെ ചെമ്മാണിയോട് റോഡില്‍നിന്ന് ആരംഭിക്കുന്ന ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് നടത്തിയതാണ്. പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്താത്ത റോഡിന്‍െറ പല ഭാഗങ്ങളിലും ടാറിങ് ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. 20 അടി വീതിയുണ്ടായിരുന്ന റോഡ് ഇരുഭാഗത്തും കാട്കയറി ആറടി വീതിയായി ചുരുങ്ങിയിരിക്കുകയാണിപ്പോള്‍. ഇരു ഭാഗത്ത് നിന്നും ഒരേസമയം വാഹനങ്ങള്‍ വന്നാല്‍ കടന്നുപോകാന്‍ വലിയ പ്രയാസമാണിപ്പോള്‍. റോഡിന്‍െറ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിനീക്കുകയും റീടാറിങ് നടത്തുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.