റോഡ് വികസനത്തില്‍ കൂടുതല്‍ ഉദാരത കാണിക്കണം –മന്ത്രി രമേശ് ചെന്നിത്തല

വണ്ടൂര്‍: വാഹനങ്ങളുടെ വര്‍ധനവിനനുസരിച്ച് റോഡ് വികസനം സാധ്യമാക്കിയില്ളെങ്കില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. വണ്ടൂര്‍ അങ്ങാടിയില്‍ നടപ്പാക്കുന്ന റോഡ് സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡ് സുരക്ഷക്കായി നടപ്പാക്കുന്ന ശുഭയാത്ര പദ്ധതി വണ്ടൂരില്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, എം. ഉമ്മര്‍ എം.എല്‍.എ, വി. സുധാകരന്‍, ശ്രീദേവി പ്രാക്കുന്ന്, വി. അബ്ദുല്‍ മജീദ്, ഇ. സിതാര, ടി.പി. അസ്കര്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.