എടക്കര: മലയോര മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷമായി. എടക്കര, വഴിക്കടവ്, മൂത്തേടം, ചുങ്കത്തറ, പോത്തുകല്‍ പഞ്ചായത്തുകളിലാണ് തെരുവുനായ ശല്യം വര്‍ധിച്ചത്. രണ്ടാഴ്ചക്കിടെ നാരോക്കാവില്‍ മാത്രം അഞ്ച് ആട്ടിന്‍കുട്ടികളെ തെരുവുനായ ആക്രമിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ നാരോക്കാവിലെ മൂത്തേടത്ത് അഷ്റഫിന്‍െറ ഒരുവര്‍ഷം പ്രായമായ ആട്ടിന്‍കുട്ടിയെയാണ് കടിച്ചുകൊന്നത്. സമീപവാസിയായ ചേറാട്ടില്‍ തോമസിന്‍െറ മൂന്ന് ആടുകളെയും അടുത്തിടെയായി നായ കടിച്ചുകൊന്നിരുന്നു. ഒരാഴ്ച മുമ്പ് മരുത ചക്കപ്പാടത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. രണ്ട് മാസമായി മേഖലയില്‍ നിരവധി പേര്‍ക്കാണ് തെരുവുനായ്ക്കളില്‍ നിന്ന് കടിയേറ്റത്. നായശല്യം മൂലം മദ്റസ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ ഭീതിയിലാണ്. പ്രശ്നം പരിഹരിക്കാന്‍ അടിയന്തര നടപടിയാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, പൊലീസ്, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ എന്നിവര്‍ക്ക് നാട്ടുകാര്‍ നിരവധി പരാതികള്‍ നല്‍കിയിരുന്നു. പേപ്പട്ടി ശല്യം ജനത്തെ ഭീതിയിലാഴ്ത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.