യാത്രയായത് അനാഥക്കുട്ടികളുടെ രക്ഷിതാവ്

നിലമ്പൂര്‍: നിലമ്പൂര്‍ യതീംഖാനയുടെ മാനേജറായിരുന്ന പെരിയത്തൊടി അബ്ദുല്ലയുടെ വിയോഗത്തോടെ നഷ്ടമായത് അനാഥകുട്ടികള്‍ക്ക് പിതൃതുല്യനായിരുന്ന മനുഷ്യസ്നേഹിയെ. കുട്ടികളുടെ വസ്ത്രരീതിയിലും സംസ്കാരത്തിലും പഠനസംവിധാനത്തിലും മാറ്റം വരുത്തിയ ഇദ്ദേഹം യതീംഖാനകളില്‍ ഒൗഷധസസ്യ പരിപാലനമെന്ന ആശയത്തിന് തുടക്കമിട്ടു. കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്ന് നിലമ്പൂര്‍ യതീംഖാനയിലെ ഒൗഷധോദ്യാനം വികസിപ്പിച്ചു. നിലമ്പൂര്‍ സീനിയര്‍ സിറ്റിസണ്‍സ് സദ്ഗമയ ലൈബ്രേറിയന്‍, മുന്‍ സെക്രട്ടറി, സീനിയര്‍ സിറ്റിസണ്‍സ് ജോയന്‍റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചു. ‘തിരിച്ചൊഴുകാത്ത പുഴ’ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. 20 വര്‍ഷം നിലമ്പൂര്‍ യതീംഖാനയില്‍ അനാഥകുട്ടികളെ ഇദ്ദേഹം സ്വന്തം മക്കളെപോലെ സ്നേഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.