കൊണ്ടോട്ടി: കുട്ടികള്‍ കണ്ടും കേട്ടും പഠിച്ച പൊലീസിന്‍െറ ഗമയോ ഗൗരവമോ ഇല്ലാതെ സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാര്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ കുട്ടികളും സംശയവുമായി എഴുന്നേറ്റു. സിവില്‍ സര്‍വിസ് അക്കാദമിയുടെ ഉദ്ഘാടന വേദിയാണ് ഒരു മണിക്കൂറോളം നീണ്ട ആശയ സംവാദവേദിയായത്. പൊലീസ് മേധാവിയുടെ എളിമ കുട്ടികളെ അദ്ഭുതപ്പെടുത്തിയപ്പോള്‍ അധ്യാപകന്‍െറ പരിവേഷത്തിലേക്ക് അദ്ദേഹം മാറി. മൊബൈല്‍ ഫോണിന്‍െറ ദൂഷ്യഫലങ്ങള്‍ പെണ്‍കുട്ടികള്‍ പ്രത്യേകം മനസ്സിലാക്കണമെന്ന് ഉദാഹരണ സഹിതം വിശദീകരിച്ചു. സമൂഹത്തിന് വേണ്ടി ത്യാഗം ചെയ്യുന്നവരെ സമൂഹം അറിയുന്നില്ളെന്നും കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വാഹനങ്ങള്‍ വര്‍ധിക്കുന്നതും ജീവിതനിലവാരം ഉയരുന്നതും മാത്രമല്ല വികസനം. പുതിയ തലമുറയെ ഗതാഗത നിയമം പഠിപ്പിക്കാത്തതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത്. സ്ത്രീ സുരക്ഷ നടപ്പാക്കാന്‍ സ്ത്രീകളെ ബോധവത്കരിക്കുന്നതിനേക്കാള്‍ ആണ്‍കുട്ടികളെയാണ് ബോധവത്കരിക്കേണ്ടതെന്നും ഇതിനുള്ള ശ്രമങ്ങളാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹെല്‍മെറ്റ് വെക്കുന്നത് സ്വന്തം സുരക്ഷക്ക് വേണ്ടിയാണെന്ന് തിരിച്ചറിയുകയും രക്ഷിതാക്കള്‍ കുട്ടികളെ ഇതിനായി പ്രേരിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മണിക്കൂറിലേറെയാണ് സെന്‍കുമാര്‍ കൊണ്ടോട്ടി മര്‍കസില്‍ ചെലവഴിച്ചത്. വിദ്യാര്‍ഥികള്‍ പുതിയ സ്വപ്നങ്ങള്‍ കാണണം –ടി. ആരിഫലി കൊണ്ടോട്ടി: പഴയകാലത്തെ വലിയ സ്വപ്നങ്ങളായിരുന്നു എന്‍ജിനീയറും ഡോക്ടറുമെന്നും പുതിയ സ്വപ്നങ്ങള്‍ കാണാനാണ് പുതുതലമുറ പഠിക്കേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ ടി. ആരിഫലി. കൊണ്ടോട്ടിയിലെ സിവില്‍ സര്‍വിസ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മത്സരിച്ചാല്‍ മാത്രമേ വിജയമുള്ളൂ എന്നതാണ് പുതിയ ലോകം. വ്യക്തിക്ക് പുറമെ പിന്നാക്ക ഗ്രാമങ്ങളും സമൂഹങ്ങളും മത്സരിക്കുകയും ഭരണതലത്തില്‍ എത്തുകയും വേണം. മൂല്യങ്ങളില്ലാത്ത വിദ്യാഭ്യാസമാണ് അഴിമതിക്കും അനീതിക്കും കാരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.