കൊണ്ടോട്ടി: ബ്ളോക്ക് പഞ്ചായത്തിന് കീഴിലെ ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ഡയാലിസിസ് സെന്‍ററില്‍ പോസിറ്റീവ് ഡയാലിസിസ് യൂനിറ്റിന്‍െറ ഉദ്ഘാടനം മന്ത്രി ഡോ. എം.കെ. മുനീര്‍ നിര്‍വഹിച്ചു. മൂന്നാം ഷിഫ്റ്റ് അഡ്വ. കെ.എന്‍.എ. ഖാദര്‍ എം.എല്‍.എയും രണ്ടാംഘട്ട വിഭവ സമാഹരണം ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടിയും ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ അധ്യക്ഷത വഹിച്ചു. പോസിറ്റീവ് യൂനിറ്റിന്‍െറ ഉദ്ഘാടനത്തോടെ 60 പേര്‍ക്ക് ഡയാലിസിസ് നടത്താനാവും. രോഗികള്‍ക്ക് സാമൂഹികനീതി ക്ഷേമ വകുപ്പ് നല്‍കുന്ന പെന്‍ഷന്‍ കൈപ്പറ്റാനുള്ള നടപടികള്‍ സെന്‍ററില്‍ ആരംഭിക്കുമെന്ന് മന്ത്രി മുനീര്‍ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ. ജബ്ബാര്‍ ഹാജി, പി.വി. മൂസ, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. മുസ്തഖിമുന്നീസ, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷാഹിന, പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്ല മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.