ഏറനാട്ടില്‍ എട്ട് വിദ്യാലയങ്ങള്‍ക്ക് ബസ് വിതരണം ഇന്ന്

അരീക്കോട്: പി.കെ. ബഷീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ഏറനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന ‘ഏറ്റം മുന്നേറ്റം’ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എട്ട് വിദ്യാലയങ്ങള്‍ക്ക് ബസ് അനുവദിച്ചു. എം.എല്‍.എയുടെ ആസ്തിവികസന നിധിയില്‍നിന്ന് 75 ലക്ഷം രൂപ ചെലവിട്ടാണ് ബസ് വാങ്ങിയത്. ജി.എല്‍.പി സ്കൂള്‍ കുനിയില്‍, ജി.എല്‍.പി സ്കൂള്‍ തവരാപറമ്പ്, ജി.എം.എല്‍.പി സ്കൂള്‍ പുത്തലം, ജി.എല്‍.പി സ്കൂള്‍ കുഴിമണ്ണ, ജി.എല്‍.പി സ്കൂള്‍ തെഞ്ചേരി, ജി.എല്‍.പി സ്കൂള്‍ ഇടിവണ്ണ, ജി.എം.എല്‍.പി സ്കൂള്‍ പത്തപ്പിരിയം, ജി.എം.എല്‍.പി സ്കൂള്‍ എടവണ്ണ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ബസനുവദിച്ചത്. വിദ്യാഭ്യാസ വകുപ്പുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കലാണ് ലക്ഷ്യം. ബസ് വിതരണത്തിന്‍െറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലരക്ക് എടവണ്ണയില്‍ അരീക്കോട് റോഡ് കവലയില്‍ തുറമുഖ ഫിഷറീസ് മന്ത്രി കെ. ബാബു നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.