കാളികാവ്: പോരൂരിനും കരുവാരകുണ്ടിനും പിന്നാലെ യു.ഡി.എഫ് സംവിധാനം തകര്‍ന്ന വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ ചോക്കാട് പഞ്ചായത്തില്‍ ഇക്കുറി ശക്തമായ ത്രികോണ മത്സരം. 2000ത്തില്‍ കാളികാവ് പഞ്ചായത്ത് വിഭജിച്ച് രൂപവത്കരിച്ച ഇവിടെ ഇക്കുറി ലീഗും കോണ്‍ഗ്രസും പോരാടുന്നത് ഒറ്റക്ക് ഭരിക്കാനുള്ള സീറ്റുകള്‍ തേടിയാണ്. അതേസമയം, യു.ഡി.എഫിലെ വിള്ളലില്‍ പ്രതീക്ഷയര്‍പ്പിച്ച് കളത്തിലുള്ള ഇടതുമുന്നണി ഭരണം കൈപ്പിടിയിലൊതുക്കാനുള്ള തീവ്ര യജ്ഞത്തിലാണ്. 2010ല്‍ സ്വതന്ത്രരടക്കം 18ല്‍ എട്ട് വീതം സീറ്റുകളുമായി വന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നെങ്കിലും ഒടുവില്‍ തല്ലിപ്പിരിയുകയായിരുന്നു. ചില ഉരുക്കുകോട്ടകളാണ് മുസ്ലിം ലീഗിന് ആത്മവിശ്വാസം പകരുന്നത്. ഒമ്പതിലേറെ വാര്‍ഡുകളില്‍ ജയിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. പന്നിക്കോട്ടുമുണ്ട, ആനക്കല്ല്, ഉദരംപൊയില്‍, മമ്പാട്ട്മൂല എന്നീ ശക്തി കേന്ദ്രങ്ങളിലും കല്ലാമൂല, പുല്ലങ്കോട്, മാളിയേക്കല്‍, വെള്ളപൊയില്‍, വലിയപറമ്പ് വാര്‍ഡുകളിലും ലീഗ് വിജയം പ്രതീക്ഷിക്കുന്നു. കൂരിപ്പൊയില്‍, മാടമ്പം വാര്‍ഡുകളിലും അവര്‍ക്ക് വിജയ പ്രതീക്ഷയുണ്ട്. പഞ്ചായത്തില്‍ നടന്ന വികസ പ്രവര്‍ത്തനങ്ങളും സംഘടനാ തലത്തില്‍ നടന്ന റിലീഫ് പ്രവര്‍ത്തനങ്ങളും അനുകൂല ഘടകങ്ങളായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം, പഞ്ചായത്തില്‍ കോണ്‍ഗ്രസും പത്തിലേറെ സീറ്റ് കണക്കുകൂട്ടുന്നു. പെടയന്താള്‍, മരുതങ്കാട്, കല്ലാമൂല, വെടിവെച്ചപാറ, ചോക്കാട് ടൗണ്‍, കൂരിപ്പൊയില്‍, മാളിയേക്കല്‍, വലിയപറമ്പ്, മമ്പാട്ട്മൂല, ഒറവംകുന്ന് തുടങ്ങിയ വാര്‍ഡുകളില്‍ അവര്‍ക്ക് ഉറച്ച പ്രതീക്ഷയുണ്ട്. മറ്റു ചില വാര്‍ഡുകളിലും അവര്‍ വിജയപ്രതീക്ഷയിലാണ്. മന്ത്രി എ.പി. അനില്‍കുമാര്‍ എം.എല്‍.എ എന്ന നിലയില്‍ പഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസ് പ്രചാരണ പരിപാടികളിലെ തുരുപ്പ്ചീട്ട്. എന്നാല്‍, ത്രികോണ മത്സരം ഇക്കുറി ലീഗിന്‍െറയും കോണ്‍ഗ്രസിന്‍െറയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുമെന്നും എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം പിടിക്കുമെന്നും സി.പി.എം ഉറപ്പിച്ച് പറയുന്നു. ഏത് സീറ്റും ജയിക്കാവുന്ന സ്ഥിതിയാണെന്നാണവരുടെ വിലയിരുത്തല്‍. ഘടക കക്ഷിയായ സി.പി.ഐക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബ്ളോക്ക് പഞ്ചായത്തിലെ ചോക്കാട് ഡിവിഷനിലും അടക്കം സീറ്റ് കൊടുത്തതിനാല്‍ മുന്നണി ഏറെ ഐക്യത്തിലാണെന്നത് അവര്‍ക്ക് അത്മവിശ്വസം പകരുന്നു. കൂടാതെ കഴിഞ്ഞ ഭരണസമിതിയിലെ തമ്മിലടി അവര്‍ അനുകൂല ഘടകമായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.