പൊന്നാനി: ഇ.കെ. ഇമ്പിച്ചിബാവ മെമോറിയല്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ തീപിടിത്തം. പ്രസവ മുറിയുടെ ഒരുഭാഗം കത്തിനശിച്ചു. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. താലൂക്കാശുപത്രിയില്‍ പ്രസവ വാര്‍ഡിനോട് ചേര്‍ന്നുള്ള ജനറേറ്ററില്‍നിന്ന് കൊടുത്ത കണക്ഷന്‍ പൈപ്പ് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം കത്തുകയായിരുന്നു. തുടര്‍ന്ന് പ്രസവ റൂമിലേക്ക് തീപടര്‍ന്നു. ഈ സമയം പ്രസവ മുറിയില്‍ ഡോക്ടര്‍മാരോ രോഗികളോ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. പ്രസവ റൂം ഭാഗികമായി കത്തിച്ചാമ്പലായി. ഞായറാഴ്ചയായതുകൊണ്ട് ഇവിടെ തിരക്ക് കുറവായിരുന്നു. താലൂക്കാശുപത്രിയിലെ ലേബര്‍ റൂമിനോട് ചേര്‍ന്ന മെയിന്‍സ്വിച്ച് ഉടന്‍ ഓഫ് ചെയ്തു. സംഭവമറിഞ്ഞയുടന്‍ അസി. ഫയര്‍സ്റ്റേഷന്‍ ഓഫിസര്‍ കെ. മനോജ്കുമാറിന്‍െറ നേതൃത്വത്തില്‍ ഫയര്‍ യൂനിറ്റത്തെി തീയണക്കാന്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പൊന്നാനി പൊലീസും വൈദ്യുതി വകുപ്പ് ജീവനക്കാരും താലൂക്കാശുപത്രിയിലത്തെി വൈദ്യുതി വിതരണം പുനരാരംഭിക്കാനുള്ള നടപടി സ്വീകരിച്ചു. നാശനഷ്ടം കണക്കാക്കിയിട്ടില്ല. നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി, കൗണ്‍സിലര്‍മാരായ എ.കെ. ജബ്ബാര്‍, ഫസലുറഹ്മാന്‍ എന്നിവരുടെ നേതൃത്വത്തില്‍ തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ഡില്‍നിന്ന് ഒഴിഞ്ഞുപോയ രോഗികളെ തിരികെ കൊണ്ടുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.