കൊണ്ടോട്ടി: വാഴയൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ വാര്‍ഡംഗവും സി.പി.എം ലോക്കല്‍ സെക്രട്ടറിയുമടക്കം 17 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. തിങ്കളാഴ്ച സി.പി.എമ്മും ബി.ജെ.പിയും വാഴയൂരില്‍ ഹര്‍ത്താല്‍ ആചരിക്കും. ഇവിടെ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസം നിരോധാജ്ഞ പ്രഖ്യാപിച്ചു. സി.പി.എം പ്രവര്‍ത്തകന്‍ പാറോളി മുരളീധരന്‍, കോയലിക്കല്‍ ശിബിന്‍, മംഗലങ്ങോട്ട് വിഭു എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളീധരന്‍െറ നില ഗുരുതരമാണ്. വാഴയൂര്‍ പഞ്ചായത്ത് അഴിഞ്ഞിലം രണ്ടാം വാര്‍ഡംഗം കെ. ജിതേഷ് (36), സി.പി.എം വാഴയൂര്‍ ലോക്കല്‍ സെക്രട്ടറി നിധീഷ് (36), പുതുക്കോട് ബ്രാഞ്ച് സെക്രട്ടറി സി. പ്രദീപ് കുമാര്‍ (31), ജിഷ്ണുദാസ് (20), പ്രശോഭ് (20) പി. ജിഷ്ണു (26), ബി.ജെ.പി പ്രവര്‍ത്തകരായ തെക്കെതൊടി വൈശാഖ്, ഉള്ളാട്ടില്‍ ഉണ്ണി, താമരത്ത് പ്രമോദ്, വിജയന്‍, ശരവണന്‍, കൊടിയാടന്‍ ജിതു, പള്ളിയാളി ഷൈജു എന്നിവരെ ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊണ്ടോട്ടി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മോഹനനും പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ പുതുക്കോട്ടുനിന്നാണ് സംഘര്‍ഷം തുടങ്ങിയത്. പുതുക്കോട്ടെ സി.പി.എം ഓഫിസിന്‍െറ ജനല്‍ ചില്ലുകളും ഫര്‍ണിച്ചറുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് പൊലീസ് പറയുന്നു. ഇവിടെ മിനിറ്റുകളോളം സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തുടര്‍ന്ന് കേശവപുരിയിലെ ബി.ജെ.പിയുടെ രാമദേശം ബസ്സ്റ്റോപ് സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതോടെ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇരുവിഭാഗവും സംഘടിച്ചു. പുതുക്കോട്, കാരാട്, ലക്ഷംവീട്, അഴിഞ്ഞിലം എന്നിവിടങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. ഉച്ചക്കുശേഷം മൂന്നരയോടെ സി.പി.എം നേതൃത്വത്തില്‍ കാരാട് അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. കാരാടിലെ ബി.ജെ.പി ഓഫിസായ മാരാര്‍ജി സ്മൃതി മന്ദിരത്തിന്‍െറ ജനവാതിലുകളും വാതിലും പ്രവര്‍ത്തകര്‍ കല്ളെറിഞ്ഞ് തകര്‍ത്തു. ഇവിടെയും ഇരുവിഭാഗവും ഏറ്റുമുട്ടി. പൊലീസ് ലാത്തിവീശിയാണ് ഇവരെ തുരത്തിയത്. ഇതിനിടെ കാരാട്ടിലും ലക്ഷംവീട്ടിലും ബി.ജെ.പിയുടെ കൊടിമരവും തകര്‍ത്തു. വാഴക്കാട് പൊലീസത്തെി ഇരുവിഭാഗങ്ങളെയും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് മലപ്പുറം ഡിവൈ.എസ്.പി, കൊണ്ടോട്ടി, തിരൂരങ്ങാടി സി.ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസത്തെിയാണ് രംഗം ശാന്തമാക്കിയത്. കാരാട്, പുതുക്കോട്, അഴിഞ്ഞിലം എന്നിവിടങ്ങളിലെല്ലാം പൊലീസ് ലാത്തിവീശി. വൈകീട്ട് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും ഇരുവിഭാഗവും ഏറ്റുമുട്ടി. ചികിത്സയില്‍ കഴിയുന്നവരെ കാണാനത്തെിയവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. വാഴയൂരില്‍ കനത്ത പോലീസ് കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്. സി.പി.എം വാഴയൂര്‍ വില്ളേജ് പരിധിയിലും ബി.ജെ.പി രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പഞ്ചായത്ത് പരിധിയിലുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയാണ് ഞായറാഴ്ചയിലെ സംഘര്‍ഷവും. സിപി.എം സ്ഥാനാര്‍ഥിയുടെ പ്രചാരണബോര്‍ഡെഴുതിയ മതിലടക്കം ബി.ജെ.പി നശിപ്പിച്ചതായി അന്ന് പരാതി ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.