പൊന്നാനി: ഡിസംബറില്‍ അര്‍ധവാര്‍ഷിക പരീക്ഷ ആരംഭിക്കാനിരിക്കെ അധ്യാപകരെ കൂട്ടത്തോടെ എന്‍.പി.ആര്‍, ആധാര്‍ വിവരശേഖരണ ഡ്യൂട്ടിക്ക് നിയമിച്ചത് വിദ്യാലയങ്ങളെ പ്രതിസന്ധിയിലാക്കി. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ദേശീയ ജനസംഖ്യ സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് മാത്രമേ അധ്യാപകരെ നിയമിക്കാവൂ എന്ന ഉത്തരവ് നിലവിലുള്ളപ്പോഴാണ് 10 ദിവസത്തെ അധ്യയനം മുടക്കി അധ്യാപകരെ എന്യൂമറേഷന് നിയോഗിച്ചിരിക്കുന്നത്. പൊന്നാനി നഗരസഭയിലും താലൂക്കിലെ ചില പഞ്ചായത്തുകളിലും കൂട്ടത്തോടെയാണ് അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. അഞ്ച് അധ്യാപകരുള്ളിടത്ത് നിന്ന് മൂന്ന് പേര്‍ക്കും16 പേരുള്ളിടത്ത് നിന്ന് പത്തുപേര്‍ക്കും നിയമനം നല്‍കിയിരിക്കുകയാണ്. എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്ക് ഡിസംബറോടെ പാഠഭാഗം മുഴുവന്‍ തീര്‍ക്കാന്‍ അധ്യാപകര്‍ ശ്രമിക്കുന്നതിനിടയിലാണ് ഡ്യൂട്ടി ഓര്‍ഡര്‍ വന്നിരിക്കുന്നത്. അധികൃതരുടെ നടപടി എത്രയും വേഗം പിന്‍വലിക്കണമെന്ന് കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അജിത്ലൂക്ക് അധ്യക്ഷത വഹിച്ചു. പി. രഘു, എ.എ. അജയന്‍, പി.കെ. കുഞ്ഞുമുഹമ്മദ്, വി.കെ. പ്രശാന്ത്, പി.വി. ശ്രീപ്രസാദ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.