വേങ്ങര: പറപ്പൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ ആവശ്യങ്ങള്‍ക്കായി അനധികൃതമായി ഓടിയ പരിരക്ഷയുടെ വാഹനം മെഡിക്കല്‍ ഓഫിസര്‍ക്ക് കൈമാറി. രോഗികളുടെ പരിചരണവുമായി ബന്ധപ്പെട്ട് ഉപയോഗിക്കാനായി പരിരക്ഷാ പദ്ധതിക്കായി വാങ്ങിയ ‘ബൊലേറോ’ വാഹനം പഞ്ചായത്ത് പ്രസിഡന്‍റ് പഞ്ചായത്ത് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. പഞ്ചായത്തിന് സ്വന്തമായി ജീപ്പ് ഉണ്ടായിട്ടും പുതിയ വാഹനം പഞ്ചായത്തിന്‍െറ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ നേരത്തേതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ലീഗ് ഭരണസമിതിക്കെതിരെ മത്സരിച്ച ജനകീയ മുന്നണി ഈ വിഷയം ആരോപണമായി ഉന്നയിച്ചിരുന്നു. കൂടാതെ ഭരണം ലഭിക്കുകയാണെങ്കില്‍ അനധികൃതമായി ഉപയോഗിക്കുന്ന വാഹനം പരിരക്ഷക്ക് തിരിച്ചുനല്‍കുമെന്ന വാഗ്ദാനവും ഇവര്‍ നല്‍കിയിരുന്നു. പരിരക്ഷയുടെ വാഹനം മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതോടെ ഈ വാഗ്ദാന പാലനമാണ് നടക്കുന്നതെന്ന് ഇതിനുവേണ്ടി നടത്തിയ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പറങ്ങോടത്ത് മുഹമ്മദ്കുട്ടി പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സുബിന്‍, വൈസ് പ്രസിഡന്‍റ് പി.വി.കെ. ഹസീന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.