നിലമ്പൂര്‍: നാടുകാണി കേന്ദ്രീകരിച്ച് സ്വര്‍ണതട്ടിപ്പ് വ്യാപകമായിട്ടും നടപടിയുണ്ടാകാത്തത് ഇരകളുടെ എണ്ണം വര്‍ധിക്കാനിടയാക്കുന്നു. നാടുകാണിയുടെ സമീപ വനപ്രദേശങ്ങളായ അട്ടി, കൈതക്കൊല്ലി ഭാഗങ്ങളില്‍ അനധികൃതമായി സ്വര്‍ണഖനനം നടക്കുന്നുണ്ട്. നാട്ടുകാരാണ് ഇവിടങ്ങളില്‍ നിന്ന് സ്വര്‍ണം ശേഖരിക്കുന്നത്. സ്വര്‍ണതരികള്‍ ശുദ്ധീകരിച്ചെടുക്കുന്ന രണ്ട് മില്ലുകള്‍ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്നു. ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകളിലാണ് പ്രത്യേക യന്ത്രം ഉപയോഗിച്ച് സ്വര്‍ണതരികള്‍ ശുദ്ധീകരിച്ച് ബോളുകളാക്കുന്നത്. നിയമവിരുദ്ധ പ്രവൃത്തിയാണിത്. ഈ സ്വര്‍ണത്തിന്‍െറ വില്‍പനയുമായി ബന്ധപ്പെട്ടാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടക്കുന്നത്. കേരളത്തിലേയും പ്രധാനമായി മലപ്പുറം ജില്ലയിലേയും സ്വര്‍ണവ്യാപാരികളാണ് തട്ടിപ്പിനിരയാകുന്നതിലധികവും. മാര്‍ക്കറ്റിലേതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്ന് സ്വര്‍ണം ലഭിക്കുന്നതാണ് വ്യാപാരികളെ ആകര്‍ഷിക്കുന്നത്. വില്‍പനക്ക് ചുക്കാന്‍ പിടിക്കുന്ന ഓപണ്‍ ബ്രോക്കര്‍മാരാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. വ്യാപാരികള്‍ക്ക് സ്വര്‍ണം നല്‍കുന്ന ഏജന്‍സികളെ പരിചയപ്പെടുത്തുന്നത് കമീഷന്‍ കൈപ്പറ്റുന്ന ഓപണ്‍ ബ്രോക്കര്‍മാരാണ്. ഇപ്രകാരമുള്ള ആദ്യ കച്ചവടത്തില്‍ നല്ല സ്വര്‍ണം വ്യാപാരികള്‍ക്ക് നല്‍കും. പിന്നീട് കമീഷന്‍െറയും മറ്റും കാര്യം പറഞ്ഞ് ഓപണ്‍ ബ്രോക്കര്‍മാര്‍ വ്യാപാരികളുമായി മന$പൂര്‍വം തെറ്റും. നാടുകാണിയിലെ സ്വര്‍ണ ഏജന്‍സികളുമായുള്ള ധാരണയുടെ ഭാഗമായാണ് ഓപണ്‍ ബ്രോക്കര്‍മാരുടെ നാടകം. പിന്നീട് ഓപണ്‍ ബ്രോക്കര്‍മാരില്ലാതെ വ്യാപാരികള്‍ ഏജന്‍റുമാരില്‍നിന്ന് നേരിട്ട് സ്വര്‍ണം വാങ്ങും. ഈ ഇടപാടിലാണ് തട്ടിപ്പ് നടക്കുന്നത്. ഈ സ്വര്‍ണം മാറ്റ് കുറഞ്ഞതും ചിലത് വ്യാജവുമാവും. ഉരുക്കി നോക്കുന്ന സമയത്താണ് വ്യാജമാണെന്നറിയുക. സ്വര്‍ണക്കൈമാറ്റത്തില്‍ ഓപണ്‍ ബ്രോക്കര്‍മാര്‍ ഇടനിലക്കാരായി ഇല്ലാത്തതിനാല്‍ ഇവരോട് പരാതി പറയാന്‍ വ്യാപാരികള്‍ക്ക് കഴിയാതെ വരുന്നു. അനധികൃതമായി നടത്തുന്ന ഇടപാടായതിനാല്‍ പൊലീസില്‍ പരാതിപ്പെടാനും വ്യാപാരികള്‍ക്കാകില്ല. അതേസമയം, ഓപണ്‍ ബ്രോക്കര്‍മാരോട് പരാതിപ്പെട്ടാലും വ്യാപാരികളെ നിയമ നടപടിയില്‍നിന്ന് പിന്തിരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പരാതി കൊടുത്തിട്ട് ഒരു കാര്യവുമില്ളെന്നും അനധികൃതമായി നടത്തുന്ന ഇടപാടിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ നിങ്ങളും പ്രതിയാകുമെന്നും പറയും. ഇടപാട് പുറത്തറിഞ്ഞാല്‍ വ്യാപാരസ്ഥാപനത്തിലെ ബിസിനസിനെ ബാധിക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു. ലക്ഷങ്ങളുടെ തട്ടിപ്പാണ് സ്വര്‍ണ വ്യാപാരത്തിന്‍െറ മറവില്‍ നാടുകാണി കേന്ദ്രീകരിച്ച് ഓപണ്‍ ബ്രോക്കര്‍മാരും സ്വര്‍ണക്കച്ചവട ഏജന്‍സികളും നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.