വേങ്ങര: വൈദ്യുതിക്കാലില്‍ ലൈന്‍ വലിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കെ കാല്‍ പൊട്ടി വീണ് കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളിക്ക് സാരമായി പരിക്കേറ്റു. വേങ്ങര കെ.എസ്.ഇ.ബി സെക്ഷനു കീഴില്‍ കണ്ണാട്ടിപ്പടി ജങ്ഷനിലാണ് സംഭവം. അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെ പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന വൈദ്യുത ലൈനിന്‍െറ ഒരറ്റം റോഡിലേക്ക് തൂങ്ങിക്കിടന്നിരുന്നു. ഇതുവഴി കടന്നുപോയ മിനി ബസില്‍ ഉടക്കിയ ലൈന്‍ വലിഞ്ഞ് വൈദ്യുതിക്കാല്‍ പൊട്ടി വീഴുകയായിരുന്നു. ഇതോടൊപ്പം താഴെ വീണാണ് അരീക്കുളം സ്വദേശിയായ കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി സുരേഷ്കുമാറിന് (42) പരിക്കേറ്റത്. രാവിലെ 11.30ന് സംഭവം നടന്ന ഉടനെ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വൈകീട്ട് ആറ് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.