നിരോധനം ലംഘിച്ച് മത്സ്യബന്ധനം:16 പേര്‍ക്കെതിരെ കേസെടുത്തു

വടകര: ചോമ്പാല തുറമുഖത്ത് നിരോധനം നിലനില്‍ക്കെ മത്സ്യബന്ധനം നടത്തിയ 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആരോഗ്യ പ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ച അഴിയൂര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡ് ഉള്‍പ്പെടുന്ന ചോമ്പാല തുറമുഖം കഴിഞ്ഞ ദിവസം അടച്ചിരുന്നു. കഴിഞ്ഞ ദിവസം നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയവരെ പൊലീസ് താക്കീത് ചെയ്ത് വിട്ടിരുന്നു. വീണ്ടും മത്സ്യം പിടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചോമ്പാല സി.ഐ സുമേഷ്, വടകര കോസ്റ്റല്‍ സി.ഐ ബിജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. 16 മത്സ്യത്തൊഴിലാളികളുടെ പേരില്‍ കേസെടുക്കുകയായിരുന്നു. വരും ദിവസങ്ങളില്‍ നടപടി ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ad പരീക്ഷ മടപ്പള്ളി: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ 437 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. മടപ്പളളിയില്‍ കണ്ണൂര്‍, മലപ്പുറം ജില്ലയിലെ ഓരോ വിദ്യാര്‍ഥികള്‍ വീതം സ്ഥലംമാറ്റത്തിലൂടെ പരീക്ഷ എഴുതി. അഴിയൂര്‍ 13, ഒഞ്ചിയം 14 വാര്‍ഡുകള്‍ ഹോട്സ്പോട്ട് ആയതിനാല്‍ ആരോഗ്യ വകുപ്പ്, പൊലീസ്, സന്നദ്ധസംഘടനകള്‍, ആര്‍.ആര്‍.ടി, പഞ്ചായത്ത് എന്നിവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മടപ്പള്ളിയില്‍ 20 വിദ്യാർഥികള്‍ ക്വാറൻറീന്‍ വീടുകളിലും ഒരാള്‍ ഹോട്സ്പോട്ടില്‍നിന്നും വന്നവരായിരുന്നു. അവര്‍ക്ക് പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.