വടകര: കഴിഞ്ഞ ഒന്നര മാസക്കാലമായി നഗരത്തില്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊലീസുകാര്‍ക്ക് ചായയും പലഹാരങ്ങളും നല്‍കി ലോക്ഡൗണ്‍ കാലത്തെ സേവനത്തിൻെറ പുതിയ മാതൃകയാവുകയാണ് ഒരുകൂട്ടം യുവാക്കള്‍. ഇതിനു പുറമെ, നിര്‍ധന രോഗികള്‍ക്ക് മരുന്നുകള്‍ നല്‍കുന്ന സംഘം രക്തം ദാനം ചെയ്യാനും മറന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രക്തബാങ്കില്‍ ഇവരുടെ നേതൃത്വത്തില്‍ എട്ട് യൂനിറ്റ് രക്തമാണ് ദാനം ചെയ്തത്. മാര്‍ച്ച് 21ന് ലോക്ഡൗണിൻെറ ആദ്യ ദിനത്തില്‍, വടകര ദേശീയപാതയില്‍ പൊലീസ് മാതൃക ചെക്കിങ് പോയൻറില്‍ ഷെല്‍ട്ടര്‍ നിര്‍മിച്ച് തുടങ്ങിയതാണ് ആറു ചെറുപ്പക്കാരുടെ പ്രവര്‍ത്തനം. ചൂടുള്ള കട്ടന്‍ചായയും പലഹാരങ്ങളുമായി ആറംഗ സംഘം ദിവസവും 35 പേര്‍ക്കാണ് ചായ നല്‍കുന്നത്. ചില ദിവസങ്ങളില്‍ പായസ വിതരണവും നടത്താറുണ്ട്. നേരമിരുട്ടിയാല്‍ വടകര വഴി കടന്നുപോകുന്ന സുഹൃത്തുക്കള്‍ വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം ലഘുഭക്ഷണവുമായി ഇവെരത്തും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ ആശുപത്രിയില്‍ എത്തിച്ചിട്ടുമുണ്ട്. ലോക്ഡൗണില്‍ ഇളവ് വന്നതോടെ ജോലിയിലേക്ക് തിരിച്ചുപോകാനുള്ള തയാറെടുപ്പിലാണിവര്‍. അതേസമയം, ലോക്ഡൗണും കടുത്ത നിയന്ത്രണങ്ങളും തുടരുകയാണെങ്കില്‍ ചായയും പലഹാരവും വിതരണം ചെയ്യുന്നത് പുനരാരംഭിക്കുമെന്നും ഇവര്‍ പറഞ്ഞു. വടകര ടൗണ്‍ ജെ.സി.ഐ പ്രസിഡൻറും മാധ്യമപ്രവര്‍ത്തകനുമായ ആര്‍. രോഷിപാല്‍, സയന്‍സ് സൻെറർ ചെയര്‍മാന്‍ രജീഷ് തേറത്ത്, അധ്യാപകനായ ഇസ്മയില്‍ പറമ്പത്ത്, മേഴ്സി ടീച്ചര്‍ എജുക്കേഷന്‍ ഇന്‍സ്ററ്റ്യൂട്ടിലെ അസി. പ്രഫ. ടി.വി. സച്ചിന്‍, സിനിമ സഹ സംവിധായകന്‍ പ്രതാപ് മൊണാലിസ, നീതി ലാബ് ഉടമ ഷനില്‍ എന്നിവരാണ് സേവന പ്രവര്‍ത്തനങ്ങളുമായി മാതൃകയായിരിക്കുന്നത്. കുടുംബം നല്‍കുന്ന അകമഴിഞ്ഞ പിന്തുണയാണിവര്‍ക്ക് കരുത്തു പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.