പദ്ധതി വിഹിതം ചെലവഴിക്കല്‍: ജില്ലയില്‍ ഒന്നാം സ്ഥാനം തോടന്നൂര്‍ ​േബ്ലാക്കിന്

-പദ്ധതി വിഹിതത്തിൻെറ 98 ശതമാനവും ചെലവഴിച്ചാണ് ഇൗ നേട്ടം സ്വന്തമാക്കിയത് വടകര: 2019 -20 വര്‍ഷത്തെ പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തില്‍ 14ാം സ്ഥാനവും നേടി തോടന്നൂര്‍ േബ്ലാക്ക് പഞ്ചായത്തിനു നേട്ടം. 2019 -20 വര്‍ഷത്തെ പദ്ധതി വിഹിതത്തിൻെറ 98 ശതമാനവും ചെലവഴിച്ചാണ് തോടന്നൂര്‍ േബ്ലാക്ക് പഞ്ചായത്ത് ഈ നേട്ടം കരസ്ഥമാക്കിയത്. ഈ വര്‍ഷം ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയ തോടന്നൂര്‍ േബ്ലാക്കിന് പുതിയ അംഗീകാരം മറ്റൊരു പൊന്‍തൂവലാണ്. സ്ത്രീകളെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സാമൂഹിക സാമ്പത്തിക സാംസ്കാരിക മാനസിക തലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുക, സ്ത്രീകള്‍ക്കെതിരെയുള്ള നീതിനിഷേധങ്ങള്‍, അതിക്രമങ്ങള്‍ എന്നിവ ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെ ആവിഷ്കരിച്ച ജന്‍ഡര്‍ ഡെസ്ക് പദ്ധതി, കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് നെല്ല് സംസ്കരണ യൂനിറ്റ്, സി.എച്ച്.സിയില്‍ ഈവനിങ് ഒ.പി, വൃക്കരോഗ നിര്‍ണയ ക്യാമ്പ്, ഷീ പാഡ് പദ്ധതി, ഖാദി ഉല്‍പാദന യൂനിറ്റുകള്‍ക്ക് നെയ്ത്ത് അനുബന്ധ ഉപകരണങ്ങള്‍ നല്‍കല്‍, തുടര്‍ സാക്ഷരത പഠിതാക്കള്‍ക്ക് ഫീസ് ആനുകൂല്യം, ലൈഫ് പദ്ധതി, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്, ഓട്ടിസം സൻെററിന് തെറപ്പി ഉപകരണങ്ങള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറി, വ്യവസായ ഉല്‍പാദന വിതരണ കേന്ദ്ര നിര്‍മാണം തുടങ്ങി എല്ലാ വിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനുതകുന്ന പദ്ധതികളാണ് തോടന്നൂര്‍ േബ്ലാക്ക് പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കിയതെന്ന് പ്രസിഡൻറ് സുമ തൈക്കണ്ടി പറഞ്ഞു. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച എല്ലാ നിര്‍വഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭരണസമിതി യോഗം അഭിനന്ദിച്ചു. 2020-21 വര്‍ഷത്തില്‍ വിശപ്പുരഹിത തോടന്നൂര്‍, സ്കൂളുകളില്‍ പച്ചക്കറി കൃഷി, തോടന്നൂര്‍ ഫെസ്റ്റ് 2020 തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിവരുന്നു. കുടിവെള്ള വിതരണം; അഴിയൂരിൽ സന്നദ്ധ സംഘടനകള്‍ രംഗത്ത് അഴിയൂര്‍: ഗ്രാമ പഞ്ചായത്തില്‍ കുടിവെള്ള വിതരണത്തിനായി വിവിധ സന്നദ്ധ സംഘടനകള്‍ രംഗത്ത്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളം സൗജന്യമായി എത്തിക്കുന്നതിന് പഞ്ചായത്തില്‍ ചേര്‍ന്ന സന്നദ്ധ സംഘടന ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി. ഇതിനായി ഓരോ സന്നദ്ധ സംഘടനയില്‍നിന്നും ഒരാളെ ഉള്‍പ്പെടുത്തി കോര്‍ കമ്മിറ്റി ഉണ്ടാക്കി. പഞ്ചായത്ത് നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ വെള്ളം നല്‍കുന്നതിന് വിവിധ സംഘടനകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ബോര്‍ഡോ അടയാളമോ ഇല്ലാതെ വെള്ളം വിതരണം ചെയ്യും. കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധജലമാണോയെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കല്‍, ജാസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, അല്‍ -ഹിക്മ ചാരിറ്റബിള്‍ ട്രസ്റ്റ്, വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.വൈ.എസ് സാന്ത്വനം, റൈറ്റ് ചോയ്സ് സ്കൂള്‍, ഐഡിയല്‍ ട്രസ്റ്റ്, ആര്‍.എം.പി.ഐ യൂത്ത് വിങ്, എസ്.ഡി.പി.ഐ എന്നീ സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. അടുത്ത ദിവസംതന്നെ കുടിവെള്ള വിതരണം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.