കോഴിക്കോട്: 'എത്രയും പെെട്ടന്ന് എനിക്ക് കോഴിക്കോെട്ടത്തി മിഠായിതെരുവിലൂടെ ഒന്ന് നടന്നാൽ മതി' എന്ന് പറഞ്ഞത് മിഠായിതെരുവിെൻറ കഥ മലയാളം മുഴുവനെത്തിച്ച എസ്.െക. പൊെറ്റക്കാട്ടാണ്. ലോക സഞ്ചാരത്തിനിടെ ഒരിക്കൽ എസ്.കെ. പൊെറ്റക്കാട്ട് സുഹൃത്തിന് എഴുതിയ കത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോഴിക്കോട്ടുകാരുടെ മുഴുവൻ മാനസികാവസ്ഥയാണ് ഇൗ എഴുത്തിലുള്ളത്. എസ്.കെയുടെ വാക്കുകൾ തെരുവിൽ എഴുതിെവക്കണമെന്ന് എം.ടി. വാസുദേവൻ നായർ നിർദേശിച്ചിട്ടുണ്ട്. മിഠായിതെരുവ് നവീകരിച്ച് ഉദ്ഘാടനം ചെയ്യുന്നതിന് തൊട്ടുമുമ്പ് തെരുവിൽ പ്രഭാത സവാരി നടത്തവേയാണ് കാലത്തിെൻറ കഥാകാരൻ ഇൗ ആവശ്യമുന്നയിച്ചത്. 18 മാസം സമയമുണ്ടായിട്ടും 173 ദിവസംകൊണ്ടാണ് ഉൗരാളുങ്കൽ കോഒാപറേറ്റിവ് സൊസൈറ്റി തെരുവ് നവീകരണം പൂർത്തിയാക്കിയത്. കോഴിക്കോട്ടുകാരുെട കൂട്ടായ്മതന്നെയാണ് അതിന് കാരണമായത്. 26 കോടി രൂപ ചെലവിലാണ് മിഠായിതെരുവ് നവീകരിച്ചത്. അടിക്കടി തീപിടിത്തങ്ങളും മറ്റും കാരണം തെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കണമെന്ന ചിന്തക്ക് 30 കൊല്ലത്തെ പഴക്കമുണ്ട്. വ്യാപാരികളാണ് ആശയം ആദ്യം മുന്നോട്ടുവെച്ചത്. 2017 ഫെബ്രുവരി 22ൽ തീപിടിത്തത്തെ തുടർന്നാണ് കോർപറേഷനും ജില്ല ഭരണകൂടവും ജനപ്രതിനിധികളും ചേർന്ന് മിഠായിതെരുവ് സുരക്ഷാക്രമീകരണങ്ങളോടെ നവീകരിക്കാൻ തീരുമാനിച്ചത്. അടിക്കടി തീപിടിത്തം നടന്നിരുന്ന തെരുവിലെ ഒമ്പത് സ്ഥലങ്ങളിൽ ഫയർ ഹൈഡ്രൻറ് വാൽവുകൾ സ്ഥാപിച്ചു. വൈദ്യുതി ലൈനുകളും ടെലിഫോൺ ലൈനുകളും ഭൂഗർഭ കേബിളുകളിൽ മാറ്റി സ്ഥാപിച്ചു. തെരുവിലെ ജലവിതരണത്തിന് ഉപയോഗിച്ചിരുന്ന ഇരുമ്പ് പൈപ്പുകൾ മാറ്റി. ൈഡ്രനേജ് സംവിധാനം നവീകരിച്ച് പുതിയ ശുചിമുറികൾ സ്ഥാപിച്ചു. ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കാൻ അലങ്കാരവിളക്കുകൾ ഒരുക്കി. തെരുവിലെത്തുന്നവർക്ക് വിശ്രമിക്കാൻ എസ്.കെ സ്ക്വയറിൽ ഇരിപ്പിടങ്ങളും പ്രവേശന കവാടത്തിൽ എസ്.കെ. പൊറ്റക്കാടിെൻറ തെരുവിെൻറ കഥ പറയുന്ന ചുമർ ചിത്രങ്ങളും ഒരുക്കി. നിരീക്ഷണ ക്യാമറകളും മ്യൂസിക് സിസ്റ്റവും ഉടൻ സ്ഥാപിക്കും. ഇതിലേക്കായി എം.കെ. മുനീർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് തുക ചെലവഴിക്കാനാണ് തീരുമാനം. നവീകരിച്ച തെരുവിൽ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഞ്ചരിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഗ്ഗികളുമായി. മധുരമുണ്ടാക്കാനായി സാമൂതിരി ഗുജറാത്തികളെ ക്ഷണിച്ചുവരുത്തി കുടിയിരുത്തിയ തെരുവിൽ നവീകരണം കഴിഞ്ഞതോടെ ഇരട്ടിമധുരമായതിെൻറ ആനന്ദത്തിലാണ് നഗരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.