പൊലീസ് ഉദ്യോഗസ്ഥർക്ക്​ പരിശീലനം

കോഴിക്കോട്: ശിശുസൗഹൃദ പൊലീസ് സ്റ്റേഷനായി തെരഞ്ഞെടുത്ത കോഴിക്കോട് സിറ്റി സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് പരിശീലന ം ആരംഭിച്ചു. മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനത്തി‍ൻെറ രണ്ടാംഘട്ടം വ്യാഴാഴ്ച രാവിലെ 10.30ന് സിറ്റി പൊലീസ് കമീഷണർ എ.വി. ജോർജ് ഉദ്ഘാടനം ചെയ്യും. മേയ് 28ന് തുടങ്ങിയ പരിശീലനം ജൂൺ രണ്ടിനാണ് അവസാനിക്കുക. കുട്ടികൾ നേരിടുന്ന ശാരീരിക-മാനസിക-സാമൂഹിക വെല്ലുവിളികൾ, അവ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, കുട്ടികളുടെ കരുതലും സംരക്ഷണവും ലക്ഷ്യമാക്കിയുള്ള നിയമങ്ങൾ എന്നിവയിൽ വിദഗ്ധർ ക്ലാസുകൾ കൈകാര്യം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.