സൂഫി സംഗീത സദസ്സ്​

കോഴിക്കോട്: ഖാദിമുസ്സുന്ന നടത്തിവരുന്ന ഉണർത്തു സംഗീതത്തിൻെറ ഭാഗമായി സംഘടിപ്പിച്ചു. തവക്കൽ മുസ്തഫ കടലുണ്ടി നേതൃത്വം നൽകി. സൂഫി ഗുരുവര്യന്മാരായ മുഹ്യുദ്ദീൻ ശൈഖ്, ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ, മമ്പുറം തങ്ങൾ, മടവൂർ സി.എം വലിയുല്ലാഹി തുടങ്ങിയവരുടെ അപദാനങ്ങൾ അദ്ദേഹം സംഗീതത്തിലൂടെ അവതരിപ്പിച്ചു. വൈകീട്ട് നടന്ന ഉണർത്തുസംഗമം ടി.എം.സി. മുഹമ്മദ് ബാഖവി കൊടുവള്ളി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. നൗഷാദ് അഹ്സനി ഒതുക്കുങ്ങൽ മുഖ്യപ്രഭാഷണം നടത്തി. തൊടിയൂർ കുഞ്ഞിമുഹമ്മദ് സഖാഫി, അബ്ദുസ്സമദ് അൻവരി കിഴിശ്ശേരി എന്നിവർ സംസാരിച്ചു. എൻ.കെ. റഫീഖ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.