പാലേരി: ചങ്ങരോത്ത് പഞ്ചായത്തിൽ പ്രളയകാലത്ത് തകര്‍ന്ന വീടുകളിലൊന്ന് കെയർ ഹോം പദ്ധതിപ്രകാരം പേരാമ്പ്ര റീജനല്‍ കോഓപറേറ്റീവ് ബാങ്കിെൻറ മേല്‍നോട്ടത്തില്‍ നിര്‍മിച്ചുനൽകുന്നു. 10ാം വാര്‍ഡില്‍ ലൈഫ് പദ്ധതിയില്‍ വീടിനപേക്ഷ കൊടുത്തു കാത്തിരിക്കുന്ന കുടുംബനാഥക്കാണ് വീട് ലഭിച്ചത്. സഹകരണ വകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നല്‍കുന്ന അഞ്ചുലക്ഷം രൂപകൊണ്ട് പണി പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. നാട്ടുകാരുടെ സഹകരണത്തോടെ മൂന്നു മാസത്തിനുള്ളില്‍ വീടുപണി പൂര്‍ത്തീകരിക്കാനാണ് ശ്രമം. ഇതിനായി ബാങ്ക് സെക്രട്ടറി കെ.എന്‍. സുധീഷ് കണ്‍വീനറായി നിര്‍മാണ കമ്മിറ്റി രൂപവത്കരിച്ചു. ജാനകിയുടെ വീടിെൻറ തറക്കല്ലിടല്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈലജ ചെറുവോട്ടും കൊയിലാണ്ടി അസി. രജിസ്ട്രാര്‍ (ജനറല്‍) കെ. രാജേന്ദ്രനും ചേര്‍ന്ന് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി. ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ ഇ.ടി. സരീഷ്, ഇ. പി. രാജീവന്‍, കെ.ജി. രാമനാരായണന്‍, ഇ.പി. ഇബ്രായി, പി.എം. കുമാരന്‍, പി. സുനില്‍, കെ.എന്‍. സുധീഷ്, ഇ.ടി. ബാലന്‍, കെ.എം. സാബു, കെ.എം. ശ്രീജ കെ.വി. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.