ബാലുശ്ശേരി: കേരള ഖാദിവ്യവസായ ബോർഡിെൻറ കീഴിൽ അറപ്പീടികയിൽ ആരംഭിച്ച ഖാദി ഗ്രാമസൗഭാഗ്യ വിൽപനകേന്ദ്രം പുരുഷൻ ക ടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഖാദി ബോർഡ് മെംബർ കെ. ലോഹ്യ ആദ്യ വിൽപന നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷൈമ കോറോത്ത്, ടി. ശ്യാംകുമാർ, വേലായുധൻ വള്ളിക്കുന്ന്, എം. സുരേഷ് ബാബു, ഷാജി ജേക്കബ് എന്നിവർ സംസാരിച്ചു. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഒ.പി. സമയം വൈകീട്ട് ആറു മണിവരെ നീട്ടി ബാലുശ്ശേരി: താലൂക്ക് ആശുപത്രിയിൽ ഒ.പി. സമയം വൈകീട്ട് ആറുവരെ നീട്ടി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് സെൻറർ ഉദ്ഘാടനവേളയിൽ ഒ.പി. സമയം ദീർഘിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് വർഷങ്ങളായെങ്കിലും ഒ.പി. പ്രവർത്തനം ഉച്ചക്ക് ഒരുമണി വരെ മാത്രമായിരുന്നു. താലൂക്ക് ആശുപത്രിയിൽ അഞ്ച് ഡോക്ടർമാരുടെ സേവനം വൈകീട്ട് ആറുവരെ ഉണ്ടാകണമെന്ന് ജില്ല മെഡിക്കൽ ഓഫിസർക്ക് മന്ത്രി നിർദേശവും നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് ഒ.പി സമയം നീട്ടിയത്. താൽക്കാലികമായി ഉച്ചക്കുശേഷം ഒരു ഡോക്ടറുടെ സേവനം ലഭ്യമാകും. പിന്നീട് കൂടുതൽ ഡോക്ടർമാരെ നിയോഗിക്കും. ഫാർമസി, ലാബ്, ഇ.സി.ജി, എക്സ്റേ എന്നീ വിഭാഗങ്ങളും വൈകീട്ടുവരെ പ്രവർത്തിക്കുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. രൂപ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.