സംയുക്ത കർഷക സംഘടനകൾ കലക്​ടറേറ്റ്​ മാർച്ച് നടത്തും

പേരാമ്പ്ര: കർഷകരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സംഘടനകൾ തിങ്കളാഴ്ച കലക്ടറ േറ്റിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. വീട്ടുവളപ്പിൽ മുറിച്ചിട്ട തേക്കുമരം മില്ലിൽ കൊണ്ടുപോകാനനുവദിക്കാത്ത വനം വകുപ്പധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ഈ മരത്തടിയുമായാണ് മാർച്ച് നടത്തുകയെന്ന് സമരക്കാർ അറിയിച്ചു. മുതുകാട്ടിലെ കൊമ്മറ്റത്തിൽ ജോസഫ് എന്ന സണ്ണിയുടെ തേക്ക് മരത്തിനാണ് മില്ലിൽ കൊണ്ടുപോകാൻ പാസ് അനുവദിക്കാത്തത്. മുതുകാട്ടിൽ നിന്നു രാവിലെ എട്ടു മണിക്കു മരം വഹിച്ചുകൊണ്ടുള്ള പദയാത്ര ആരംഭിക്കും. കൺവെൻഷൻ അഖിലേന്ത്യ രാഷ്ട്രീയ കിസാൻ സംഘ് വൈസ് പ്രസിഡൻറ് ഡിജോ കാപ്പൻ ഉദ്ഘാടനം ചെയ്തു. സംയുക്ത കർഷകസംഘടനയുടെ ചെയർമാൻ ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കൺവീനർ ജോയി കണ്ണം ചിറ സമര പ്രഖ്യാപന പ്രമേയം അവതരിപ്പിച്ചു. കർഷക നേതാവ് ഒ.ഡി. തോമസ്, ജോയി കണ്ണംചിറ, എഫ്.ആർ.എഫ് ചെയർമാൻ ബേബി സക്കറിയാസ്, എ.ഐ.എഫ്.എ ചെയർമാൻ ബിനോയ് തോമസ്, ഡി.എഫ്.സി രൂപത പ്രസിഡൻറ് ജോർജ് വട്ടുകുളം, കർഷക നേതാക്കളായ ബേബി കാപ്പുകാട്ടിൽ, കെ.കെ. രജീഷ്, ജോർജ് കുംബ്ലാനി, വിനീത് പരുത്തിപ്പാറ, തോമസ് ആനത്താനം, രാജൻ വർക്കി, കെ.കെ. മത്തായി, കുര്യൻ ചെമ്പനാനി, ജോസ് തടത്തിൽ, ബാബു പുതുപ്പറമ്പിൽ, ബോബൻ വെട്ടിക്കൽ, രാജു പൈകയിൽ, ജനപ്രതിനിധികളായ സെമിലി സുനിൽ, ബീന ആലക്കൽ, ബിബി പാറക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.