പാലേരി: പടത്തുകടവ് ഹോളി ഫാമിലി യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണത്തോടൊപ്പം നാടൻ കോഴിമുട്ടയും ഉണ്ടാവു ം. കുട്ടികളുടെ വീടുകളിലെ നാടൻ കോഴിയുടെ മുട്ടയാണ് ഉപയോഗിക്കുന്നത്. കുട്ടികൾ കൊണ്ടുവരുന്ന മുട്ടയുടെ വില അവരുടെ സഞ്ചയ്ക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. ഈ അധ്യയന വർഷം വിവിധ പദ്ധതികളിലൂടെ വിദ്യാർഥികൾ വഴി രക്ഷിതാക്കൾക്ക് കോഴിയും കോഴിക്കൂടും വിതരണം ചെയ്തിരുന്നു. ഹെഡ്മാസ്റ്റർ ടി.ജെ. കുര്യാച്ചൻ, പി.ടി.എ പ്രസിഡൻറ് ഉണ്ണി വേങ്ങേരി, സിസ്റ്റർ സ്വപ്ന കുര്യൻ, സ്കൂൾ ലീഡർ എബിൻ തോമസ്, പൗൾട്രി ക്ലബ് കൺവീനർ കെ.കെ. വിനോദൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.