യൂത്ത് ലീഗ് നട്ടുച്ചപ്പന്തം

വടകര: സ്പ്രിൻക്ലര്‍ വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജ ിവെക്കണമെന്നും ആവശ്യപ്പെട്ട് വടകര മണ്ഡലം മുസ്ലിം യൂത്ത് ലീഗിൻെറ നേതൃത്വത്തില്‍ 'നട്ടുച്ചപ്പന്തം' പ്രതിഷേധ പരിപാടി നടത്തി. വിവിധ കേന്ദ്രങ്ങളിലെ പരിപാടികള്‍ക്ക് ജില്ല എം.എസ്.എഫ് പ്രസിഡൻറ് അഫ്നാസ് ചോറോട്, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് പി.പി. ജാഫര്‍, മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ്് എ.വി. സെനീദ്, ജനറല്‍ സെക്രട്ടറി അന്‍സീര്‍ പനോളി, ജില്ല കമ്മിറ്റി അംഗം ശുഐബ് കുന്നത്ത്, മണ്ഡലം ഭാരവാഹികളായ വി.പി. ഹാരിസ്, താഹ പാക്കയില്‍, യൂനുസ് ആവിക്കല്‍, അന്‍സാര്‍ മുകച്ചേരി, ഹാഫിസ് മാതാഞ്ചേരി, മുനീര്‍ പനങ്ങോട്ട്, ഷാനവാസ് ബക്കര്‍, അമീര്‍ വെള്ളികുളങ്ങര, ഷഹീര്‍ ചോമ്പാല, യു. മിന്‍ഹാജ്, ആര്‍. സിറാജ്, വി.പി. ഷംസീര്‍, കെ.കെ. നവാസ്, റിംഷാദ് അഴിയൂര്‍, ജൗഹര്‍ െവള്ളികുളങ്ങര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കാട്ടുപന്നികളുടെ ആക്രമണത്തില്‍ പരിക്ക് എകരൂല്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ മധ്യവയസ്കന് പരിക്ക്. ഉണ്ണികുളം പഞ്ചായത്തിലെ കരുമല കോമ്പില്‍ ഉണ്ണി മാധവനാണ് (64) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ കരുമല അങ്ങാടിയില്‍നിന്ന്‍ ഭക്ഷ്യസാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ വിഷ്ണു ക്ഷേത്രം ചൂരക്കണ്ടി റോഡില്‍ ഉരുണിക്കുന്നുമ്മല്‍ താഴെവെച്ചാണ് കാട്ടുപന്നികള്‍ കൂട്ടമായെത്തി ആക്രമിച്ചത്. ഏഴോളം പന്നികള്‍ കൂട്ടത്തോടെ വരുന്നത് കണ്ടെങ്കിലും ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഗുരുതര പരിക്കേറ്റ ഉണ്ണി മാധവനെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വര്‍ഷങ്ങളായി കാട്ടുപന്നിശല്യം രൂക്ഷമാണ്. Photo: SUN BALU20 കരുമലയിൽ കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കാേമ്പിൽ ഉണ്ണി മാധവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.