വിവരാവകാശ മറുപടിക്ക് ഞായറാഴ്ച ഹാജരാകാൻ നഗരസഭ നോട്ടീസ്

പയ്യോളി: ജീവനക്കാരുടെ അശ്രദ്ധ കാരണം വിവരാവകാശ മറുപടിക്ക് ഞായറാഴ്ച നഗരസഭ ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയത് വിവ ാദമായി. പയ്യോളി നഗരസഭ ജനറല്‍ വിഭാഗം വിവരാവകാശ അപ്പീല്‍ അപേക്ഷയില്‍ നേരില്‍ മറുപടി കേള്‍ക്കുന്നതിനായി റിട്ടയേഡ് െപാലീസ് ഉദ്യോഗസ്ഥനും പൊതുപ്രവർത്തകനുമായ പയ്യോളി 'നൗക'യിൽ വി.എം. നാണുവിനാണ് സെപ്റ്റംബർ 22ന് ഉച്ചക്ക് രണ്ടുമണിക്ക് നഗരസഭ ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചത്. നോട്ടീസ് കൈപ്പറ്റിയ നാണു അഭിമുഖത്തിനായി കൃത്യസമയത്തുതന്നെ നഗരസഭ കവാടത്തില്‍ എത്തിയെങ്കിലും ഞായറാഴ്ചയായതുകൊണ്ട് ഓഫിസ് അടഞ്ഞുകിടക്കുന്നതിനാല്‍ അടുത്തുള്ള കസേരയില്‍ അരമണിക്കൂറോളം കാത്തിരുന്നശേഷം മടങ്ങുകയായിരുന്നു. നഗരസഭ ജീവനക്കാരുടെ അശ്രദ്ധയും കൃത്യവിലോപവുമാണ് ഇത്തരം സംഭവങ്ങള്‍ക്കിടയാക്കിയതെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാണു ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.