ചെങ്ങോട്ടുകാവ് മേൽപാലത്തിലെ വെളിച്ചം വീണ്ടും അണഞ്ഞു

കൊയിലാണ്ടി: ആറു വർഷം ഇരുൾ വീഴ്ത്തിയശേഷം ഏതാനും മാസംമുമ്പ് മിഴി തുറന്ന വൈദ്യുതിവെളിച്ചം വീണ്ടും അണഞ്ഞു. ദീർഘക ാലം കത്താതിരുന്ന, ചെങ്ങോട്ടുകാവ് മേൽപാലത്തിലെ 65 ലൈറ്റുകൾ അഞ്ചുമാസം മുമ്പാണ് പുനഃസ്ഥാപിച്ചത്. അതിനിടെ രണ്ടുതവണ കേടായി. ആഴ്ചയോളമായി കത്താതെ കിടക്കുകയാണ്. ആരെങ്കിലും കേടുവരുത്തുകയാണോ എന്ന് സംശയമുണ്ട്. വിളക്കുകൾ കത്താതിരുന്നാൽ പാലവും പാലത്തിൻെറ അടിഭാഗവും ഇരുളിൽ മൂടും. സ്വകാര്യ ഏജൻസിക്കാണ് വിളക്ക് പ്രകാശിപ്പിക്കാൻ കരാർ നൽകിയത്. ഇതിനു പണം നൽകുന്നില്ല. പകരം വൈദ്യുതി തൂണുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ ഇവർക്ക് അനുമതി നൽകിയിട്ടുണ്ട്. മേൽപാലത്തിൽ വെളിച്ചമില്ലാത്തത് അപകട ഭീഷണി സൃഷ്ടിക്കുന്നു. പാലത്തിൻെറ പല ഭാഗങ്ങളും തകർന്നു കിടക്കുകയാണ്. ഇരുചക്രവാഹനങ്ങൾ ഉൾെപ്പടെ കുഴികളിൽ വീണ് അപകടത്തിന് ഇടയാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.