ദേശീയപാതയിൽ വൻ കുഴികൾ; അപകടങ്ങൾ തുടർക്കഥ

നന്തിബസാർ: ദേശീയപാതയിൽ നന്തി മേൽപാലത്തിന്‌ തെക്കുഭാഗത്തായി ടോൾബൂത്തിനരികെ റോഡ് മുഴുവനായും തകർന്നു. ആദ്യം ചെ റിയകുഴികൾ രൂപപ്പെടുകയും പിന്നീട് വലുതാകുകയുമായിരുന്നു. റോഡിൻെറ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരനക്കവുമുണ്ടായില്ല. മേൽപാലത്തിലും ഒരുപാട് കുഴികൾ രൂപപ്പെട്ടതിനെത്തുടർന്നുണ്ടായ അപകടങ്ങൾ നിരവധിയാണ്. ചില സംഘടനകൾ കുഴികൾ നികത്തിയെങ്കിലും ശാസ്ത്രീയമായ രീതിയിലല്ലാത്ത കാരണത്താൽ ദിവസങ്ങൾക്കുള്ളിൽ പഴയപടിയായി. മഴയൽപം പിറകോട്ടുപോയ സമയെത്തങ്കിലും റോഡിലെ ഇത്തരം അപകടക്കുഴികൾ നികത്താൻ സന്മനസ്സു കാണിച്ചെങ്കിൽ എന്നാണ് പ്രദേശവാസികളുടെ ആഗ്രഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.