പരിഭ്രാന്തി പരത്തി ഡ്രോൺ; പറത്തിയത് ഗ്രാമപഞ്ചായത്തി​െൻറ സർവേക്ക്

പരിഭ്രാന്തി പരത്തി ഡ്രോൺ; പറത്തിയത് ഗ്രാമപഞ്ചായത്തിൻെറ സർവേക്ക് നാദാപുരം: വിഷ്ണുമംഗലം ബണ്ട് പരിസരത്ത് നാട്ട ുകാരെ പരിഭ്രാന്തിയിലാക്കി ഡ്രോണ്‍ പറത്തിയത് പഞ്ചായത്ത് സർവേക്ക്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ചെക്യാട് പഞ്ചായത്തിലും നാദാപുരം പഞ്ചായത്ത് അതിര്‍ത്തിയായ വിഷ്ണുമംഗലം ബണ്ട് പരിസരത്തും വിഷ്ണുമംഗലം ക്ഷേത്ര പരിസരത്തും ഡ്രോണ്‍ കാമറ പറത്തിയത്. ഡ്രോണ്‍ പറക്കുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിലും മറ്റും വിവരം അറിയിച്ചെങ്കിലും രാത്രിയിലും ഡ്രോണ്‍ പറത്തിയവരെ പറ്റി വിവരം ലഭിച്ചിരുന്നില്ല. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ചെക്യാട് പഞ്ചായത്തിലെ റോഡുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ പഞ്ചായത്ത് ചുമതലപ്പെടുത്തിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അധികൃതരാണ് ഡ്രോൺ പറപ്പിച്ചതെന്ന് മനസ്സിലായി. പഞ്ചായത്ത് ഇൻറലിജൻറ് മാനേജ്‌മൻെറ് സിസ്റ്റത്തിൻെറ ഭാഗമായി വ്യക്തമായ ഇമേജിന് വേണ്ടി ഗൂഗിള്‍ ഇമേജിന് പകരമായാണ് ഡ്രോൺ സർവേ നടത്തിയത്. കുന്നോത്ത് പറമ്പ് പഞ്ചായത്ത്, പാനൂര്‍, കൊടുവള്ളി, ഫേറാക്ക്, തലശ്ശേരി മുനിസിപ്പാലിറ്റികളില്‍ സർവേ കഴിഞ്ഞു. ഡ്രോണ്‍ സർവേ കഴിഞ്ഞതിന് ശേഷം എല്ലാ വീടുകളിലും കയറി സർവേ നടത്തും. പഞ്ചായത്തിലെ എല്ലാ റോഡുകളും ട്രാക്ക് ചെയ്ത് റോഡുകളുടെ വിവരങ്ങള്‍ ശേഖരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.