പൗരത്വപ്പട്ടിക അപരരെ സൃഷ്​ടിക്കുന്ന ഫാഷിസ്​റ്റ്​ അജണ്ട

മേപ്പയൂർ: മതത്തിൻെറയും വംശത്തിൻെറയും പേരിൽ അപരന്മാരെ സൃഷ്ടിച്ചെടുക്കുന്നതിനുള്ള ഫാഷിസ്റ്റ് അജണ്ടയാണ് പൗരത്വപ്പട്ടികയിലൂടെ മോദി- ഷാ കൂട്ടുെകട്ട് ലക്ഷ്യംവെക്കുന്നതെന്ന് ജനതാദൾ നേതാവായിരുന്ന പി.കെ. മൊയ്തീൻ അനുസ്മരണത്തിൻെറ ഭാഗമായി നടന്ന സോഷ്യലിസ്റ്റ് സംഗമം അഭിപ്രായപ്പെട്ടു. മേപ്പയൂർ എൽ.പി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംഗമം ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു. സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന ജന. സെക്രട്ടറി ഇ.കെ. ശ്രീനിവാസൻ, ജനതാദൾ -എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ, വിനോദ് പയ്യട, പി. ബാലൻ, അബ്ദുല്ല മേപ്പയൂർ, വി.പി. മോഹനൻ, പി.കെ. മുംതാസ്, എസ്.ആർ. വൈശാഖ്, പി. റിഥിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.