കൂട്ടാലിട: എന്ന മുദ്രാവാക്യമുയർത്തി അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ മലമുകളിലേക്ക് ചെങ്ങോട്മല സംരക്ഷണയാത്ര നടത്തി. ഹൈസ്കൂളിലെ 50 വിദ്യാർഥികളും അധ്യാപകരുമാണ് ഖനന ഭീഷണി നേരിടുന്ന ചെങ്ങോടുമലയുടെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് പഠിക്കാൻ എത്തിയത്. മലയുടെ ജൈവവൈവിധ്യം നേരിട്ട് കണ്ട് മനസ്സിലാക്കിയ വിദ്യാർഥികൾ മല സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് ഇറങ്ങിയത്. ദേശീയ അധ്യാപക അവാർഡ് ജേതാവും വനമിത്ര പുരസ്കാര ജേതാവുമായ വടയക്കണ്ടി നാരായണൻ ഉദ്ഘാടനം ചെയ്തു. അമാന ഫാത്തിമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പി.ജി. മീന, സമരസമിതി പ്രവർത്തരായ ലിനീഷ് നരയംകുളം, ബിജു കൊളക്കണ്ടി, ചെന്നാട്ടുകുഴി ബിജീഷ് അധ്യാപകരായ മുഹമ്മദ് ഷഫീഖ്, സി.എം. ഷിജു, വിദ്യാർഥികളായ ഇ.കെ. ആയിഷ ഹിബ, കെ. റിഫാന എന്നിവർ സംസാരിച്ചു. ഇ. അക്ഷദ് ചെങ്ങോടുമല സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.