വീടിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു

നാദാപുരം: കുനിങ്ങാട്ട് വീടിന് തീപിടിച്ച് അടുക്കള ഭാഗം കത്തിനശിച്ചു. പാലക്കുഴിയിൽ വാസുവിൻെറ വീടിൻെറ അടുക്കള ഭ ാഗമാണ് കത്തിനശിച്ചത്. ഞായറാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വീട്ടുകാർ തലശ്ശേരിയിലെ ആശുപത്രിയിൽ പോയ സമയത്താണ് തീപിടിത്തം. തീ ആളിപ്പടരുന്നതു കണ്ട് നാട്ടുകാർ ഓടിക്കൂടി അണച്ചതിനാൽ വീടിൻെറ മറ്റു ഭാഗങ്ങളിലേക്ക് പടർന്നില്ല. അടുക്കളയുടെ മേൽഭാഗം പൂർണമായും വീട്ടുപകരണങ്ങളും പാത്രങ്ങളും അഗ്നിക്കിരയായി. അടുപ്പിൽനിന്ന് തീ പകർന്നതാണ് തീ പിടിത്തമുണ്ടായതിനുകാരണമെന്ന് കരുതുന്നു. ചേലക്കാടുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാർ തീ അണച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.