ആയഞ്ചേരി ടൗണും പരിസരവും വെള്ളത്തിൽ

ആയഞ്ചേരി: മഴ കനത്തതോടെ ആയഞ്ചേരി ടൗണും പരിസരവും വെള്ളത്തിലായി. സമീപ പ്രദേശങ്ങളിലെ വെള്ളം ടൗണിലേക്ക് വരുന്നതാ ണ് വെള്ളപ്പൊക്കത്തിന് കാരണം. പരമ്പരാഗത ചാലുകൾ കെട്ടിട നിർമാണത്തിനും മറ്റും നികത്തിയതോടെയാണ് വെള്ളം ടൗണിലേക്ക് ഒഴുകിയെത്തുന്നത്. റോഡരികിലെ ചാലുകൾക്ക് വഹിക്കാവുന്നതിലും കൂടുതൽ വെള്ളമാണുള്ളത്. ഇത് റോഡിലേക്ക് പരന്നൊഴുകുകയാണ്. കഴിഞ്ഞയാഴ്ച ടൗണിലെ ചാലുകളിലെ മണ്ണും മാലിന്യവും നീക്കംചെയ്തിരുന്നു. ഇത് റോഡിലെത്തുന്ന വെള്ളത്തിൽ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും വെള്ളം റോഡിലെത്തുന്നത് പൂർണമായും തടയാൻ സാധിച്ചിട്ടില്ല. പലഭാഗത്തു കൂടിയും വെള്ളം ടൗണിലെത്തുന്നത് ടൗണിലെത്തുന്നവർക്കും കച്ചവടക്കാർക്കും ദുരിതം തീർക്കുകയാണ്. കച്ചവടസ്ഥാപനങ്ങളിൽ വെള്ളം കയറുന്നതും പതിവാണ്. ഹോമിയോ ആശുപത്രിക്ക് മുന്നിലൂടെ വെള്ളം ഒഴുകുന്നത് രോഗികൾക്കും ജീവനക്കാർക്കും ബുദ്ധിമുട്ടായി. ടൗണിലെ വെള്ളം ശരിയായ തോതിൽ വയലിലെത്തിക്കാൻ ചാലുകളിൽ ഇനിയും നവീകരണം നടത്തണമെന്നും എന്നാൽമാത്രമേ വെള്ളക്കെട്ട് പൂർണമായ തോതിൽ പരിഹരിക്കാൻ സാധിക്കൂവെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.