വിദ്യാരംഗം ജില്ല പുരസ്‌കാരം പേരാമ്പ്ര ഉപജില്ലക്ക്, വി.എം. അഷ്​റഫ് മികച്ച കോഓഡിനേറ്റര്‍

പേരാമ്പ്ര: വിദ്യാരംഗം സാഹിത്യവേദി പേരാമ്പ്ര ഉപജില്ലക്കും കോ ഓഡിനേറ്റർ വി.എം. അഷ്റഫിനും പുരസ്കാരം. കഴിഞ്ഞവര്‍ഷ ം സബ് ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനമികവിൻെറ അടിസ്ഥാനത്തിലാണ് സബ് ജില്ലയെ അവാര്‍ഡിന് പരിഗണിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നൊച്ചാട് ഹയര്‍സെക്കൻഡറി സ്‌കൂള്‍ മലയാളം അധ്യാപകന്‍ വി.എം. അഷ്റഫിനെ മികച്ച ജില്ല കോഒാഡിനേറ്ററായും തെരഞ്ഞെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് വിലയിരുത്തി അവാര്‍ഡ് നിര്‍ണയിച്ചത്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന പ്രവര്‍ത്തന പദ്ധതികളാണ് പേരാമ്പ്രയില്‍ നടപ്പാക്കിയത്. വായന വസന്തം പദ്ധതി, അമ്മയും കുഞ്ഞും ക്വിസ്, പ്രൈസ് മണി ക്വിസ് മത്സരം, കോഒാഡിനേറ്റര്‍ ശിൽപശാല, സര്‍ഗോത്സവം, പുസ്തക പ്രദര്‍ശനം, പുസ്തക പയറ്റ്, പുസ്തക പരിചയം, വീട്ടിലൊരു ലൈബ്രറി, എൻെറ പുസ്തക സമ്മാനം, പ്രതിഭ സംഗമം, സര്‍ഗോത്സവം, ദിനാചരണങ്ങള്‍, ബഷീര്‍ അനുസ്മരണം, ക്ലാസ് ലൈബ്രറി പ്രഖ്യാപനം, സാംസ്‌കാരിക യാത്ര, സാഹിത്യ സല്ലാപം, ഓപണ്‍ കാന്‍വാസ് തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞവര്‍ഷം നടത്തി. വായന വസന്തം പരിപാടിയുടെ ഭാഗമായി സ്‌കൂളുകളിലെ ലൈബ്രറി നവീകരണവും ക്ലാസ് ലൈബ്രറി സജ്ജീകരിക്കുന്നതിൻെറ ഭാഗമായി പുസ്തക പയറ്റ്, പുസ്തക താലപ്പൊലി എന്നിവ സ്‌കൂള്‍ പി.ടി.എയുടെ ഭാഗമായി നടന്നു. യുപി, എല്‍പി വിഭാഗം സര്‍ഗോത്സവത്തിനുപുറമെ എല്‍.പി വിഭാഗം കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി പാട്ട്, സാഹിത്യം വിഭാഗത്തില്‍ ശിൽപശാല സംഘടിപ്പിച്ചു. കേരളത്തിലെ അറിയപ്പെടുന്ന സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും പേരാമ്പ്രയില്‍ പരിചയപ്പെടുത്താനും കുട്ടികളുമായി സംവദിക്കാനും അവസരമൊരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.