നന്തിബസാർ: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാര്ത് അഭിയാൻ പദ്ധതിപ്രകാരം കേന്ദ്രകമീഷൻെറയും, കണ്ണൂർ സർവോദയ സംഘത്തിൻ െറയും ആഭിമുഖ്യത്തിൽ നിലവിലുള്ള ജലസ്രോതസ്സുകൾ പുരുജ്ജീവിപ്പിക്കുന്നതിൻെറ ഭാഗമായി മേലടിയിലെ കുളം ശുചീകരണപ്രവർത്തനം തിക്കോടി പഞ്ചായത്ത് പ്രസിഡൻറ് രമ ചെറുകുറ്റി ഉദ്ഘാടനം ചെയ്തു. ഷീന രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ഡി.ഒ കന്തസ്വാമി പദ്ധതി വിശദീകരണം നടത്തി. കെ.വി. വിജയമോഹനൻ, ജയകൃഷ്ണൻ ചെറുകുറ്റി, ബഷീർ തായത്ത്, പി. വിശ്വനാഥൻ, പി. പ്രസാദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.