പേരാമ്പ്ര: ചെറുവണ്ണൂര്‍ ഈസ്റ്റ് ക്ഷീരോൽപാദക സഹകരണ സംഘം കെട്ടിടം കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര െഡയറി എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ മുഹമ്മദ് നവാസ് കര്‍ഷകരെ ആദരിച്ചു. സംഘം സെക്രട്ടറി പി. ശബ്‌ന, കോഴിക്കോട് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ശോഭന, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. സതി, പഞ്ചായത്ത് അംഗം പി.കെ. ജമീല, ആവള ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡൻറ് പ്രമോദ്, ശ്രീധരന്‍, എന്‍.ആര്‍. രാഘവന്‍, എ.കെ. ഉമ്മര്‍, കെ. രാജന്‍, കൊയിലോത്ത് ഗംഗാധരന്‍, പി.കെ. മൊയ്തീന്‍, വി.കെ. മൊയ്തു എന്നിവര്‍ സംസാരിച്ചു. ക്ഷീരോല്‍പാദക സംഘം പ്രസിഡൻറ് എന്‍.ടി. കുഞ്ഞിക്കണ്ണന്‍ സ്വാഗതവും ഡയറക്ടര്‍ എം.പി. ബിജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.